വാഷിങ്‌ടണ്‍: അമേരിക്കയില്‍ അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്ക് നഗരത്തിലാണ് കൊറോണ വൈറസിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തതത്. ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം എട്ടായി.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒമിക്രോണ്‍ വകഭേദം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ അറിയിച്ചു. ജനങ്ങളോട് ബൂസ്‌റ്റര്‍ വാക്‌സിന്‍ എടുക്കാനും മാസ്‌ക് ധരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലാണ് രാജ്യത്തെ ആദ്യ കേസ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മിനസോട്ട, കോളറാഡോ എന്നിവിടങ്ങളിലും വകഭേദം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
നവംബര്‍ 25ന് ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്നത്. നിലവില്‍ 30 രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
Also read: Omicron Scare: ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം