മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 1,42,600 ആയി. രാജ്യത്തെ കൊവിഡ് -19 മരണസംഖ്യ 16,800 കവിഞ്ഞതായി മന്ത്രി ഹ്യൂഗോ ലോപ്പസ് ഗാറ്റെൽ അറിയിച്ചു. 2020 ജൂൺ 13 വരെ 1,42,690 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 21,740 സ്ഥിരീകരിച്ച കേസുകളും 56,926 പേര്‍ നിരീക്ഷണത്തിലുമാണെന്ന് ലോപ്പസ് ഗാറ്റെൽ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മെക്‌സിക്കോയില്‍ 3,494 പുതിയ കൊവിഡ് കേസുകളും 424 പുതിയ കൊവിഡ് മരണങ്ങളും രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി ആരോഗ്യമന്ത്രി പറഞ്ഞു. മെക്‌സിക്കോയിലെ കൊവിഡ് മരണസംഖ്യ ഇതോടെ 16,872 ആയി. രാജ്യത്ത് ആഴ്ചയില്‍ 30,000 കൊവിഡ് കേസുകളും മരണസംഖ്യ 3,000വും ആയി വർദ്ധിച്ചു. ആഴ്ചയിൽ 23,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മെയ്, ജൂൺ മാസങ്ങളിലെ പ്രതിവാര വർദ്ധനവിനേക്കാൾ കൂടുതലാണ് ഇത്.