മെക്‌സിക്കോ സിറ്റി: പുതുതായി 5931പേര്‍ക്ക് കൂടി മെക്‌സിക്കോയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 551 പേര്‍ കൂടി വെള്ളിയാഴ്‌ച കൊവിഡ് മൂലം മരിച്ചു. ഇതുവരെ രാജ്യത്ത് 955,128 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. 94,323 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരിച്ചത്.
ലാറ്റിനമേരിക്കയില്‍ ബ്രസീല്‍, അര്‍ജന്‍റീന, കൊളംമ്പിയ രാജ്യങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത നാലാമത്തെ രാജ്യമാണ് മെക്‌സിക്കോ. സ്ഥിരീകരിച്ച കേസുകളേക്കാള്‍ കൂടുതലാണ് യഥാര്‍ഥത്തില്‍ കേസുകളെന്ന് അധികൃതര്‍ പറഞ്ഞു.