ETV Bharat / international

കൊവിഡ് ബാധിതര്‍ അഞ്ച് ലക്ഷം കടന്ന് മെക്‌സിക്കോ - മെക്‌സിക്കോ

മെക്‌സിക്കോയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,05,751 ആയി. വ്യാഴാഴ്ച മാത്രം 627 കൊവിഡ് ബാധിതര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മെക്‌സിക്കോയില്‍ ആകെ കൊവിഡ് മരണം 55,293 ആയി

mexico  covid cases  confirmed virus cases  500000 confirmed cases  മെക്‌സിക്കോ  കൊവിഡ് ബാധിതര്‍ അഞ്ച് ലക്ഷം
കൊവിഡ് ബാധിതര്‍ അഞ്ച് ലക്ഷം കടന്ന് മെക്‌സിക്കോ
author img

By

Published : Aug 14, 2020, 1:50 PM IST

മെക്‌സിക്കോ: മെക്‌സിക്കോയില്‍ കൊവിഡ് 19 രോഗവ്യാപനം വര്‍ദ്ധിക്കുന്നു. വ്യാഴാഴ്ച മാത്രം 7,371 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,05,751 ആയി. വ്യാഴാഴ്ച മാത്രം 627 കൊവിഡ് ബാധിതര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മെക്‌സിക്കോയില്‍ ആകെ കൊവിഡ് മരണം 55,293 ആയി. നിലവില്‍ മെക്‌സിക്കോയില്‍ നടത്തുന്ന കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ കൃത്യമല്ലെന്നും യഥാര്‍ത്ഥ കണക്കുകള്‍ രണ്ടോ മൂന്നോ ഇരട്ടിയായി ഉയര്‍ന്നേക്കാമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഏകദേശം 130 ദശലക്ഷം ആളുകള്‍ ഉള്ള മെക്‌സിക്കോയില്‍ ഇതുവരെ 1.5 ദശലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. അതായത് രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ പരിശോധന നടത്തിയിട്ടുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ലോകത്ത് തന്നെ ഏറ്റവും അധികം കൊവിഡ് മരണനിരക്കുള്ള രാജ്യമാണ് മെക്‌സിക്കോ. പത്ത് ശതമാനത്തിലധികം കൊവിഡ് ബാധിതരാണ് ഓരോ ദിവസവും രാജ്യത്ത് മരണത്തിന് കീഴടങ്ങുന്നത്. ലോകത്ത് ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ അമേരിക്കക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് മെക്‌സിക്കോ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.