വാഷിംഗ്‌ടണ്‍: അടുത്ത വര്‍ഷം അവസാനത്തോടെ ലോകം സാധാരണ നിലയിലാകാന്‍ സാധ്യതയെന്ന് യുഎസ് പകര്‍ച്ചവ്യാധി വിദഗ്‌ധന്‍ ഡോ അന്തോണി ഫൗസി. കൊവിഡ് വാക്‌സിന്‍ അടുത്ത കുറച്ചുമാസങ്ങളില്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെല്‍ബണ്‍ സര്‍വകലാശാലയിലെ പാനല്‍ ഡിസ്‌കഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിന്‍ ലഭിക്കുകയാണെങ്കില്‍ 2021ന്‍റെ പകുതിയോ അല്ലെങ്കില്‍ അവസാന മാസങ്ങളിലോ ജനങ്ങളില്‍ ഗണ്യമായ അനുപാതത്തില്‍ വാക്‌സിനേഷന്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഎസിലെ സാഹചര്യമെന്തെന്ന ചോദ്യത്തിന് രാജ്യത്തില്‍ മാസ്‌ക് ധരിക്കുകയെന്നത് രാഷ്‌ട്രീയമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജോണ്‍ ഹോപ്‌കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം യുഎസിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 89,37,926 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,28,265 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചു. അതേസമയം ലോകത്താകെ 4,48,71,314 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 11,78,751 പേര്‍ക്കാണ് ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരെ ജീവന്‍ നഷ്‌ടമായത്.