വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ജിമ്മി കാർട്ടർ മസ്തിഷ്ക ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിക്കുന്നതായി കാർട്ടർ സെന്‍റർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കാർട്ടർ മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയയിൽ സങ്കീർണതകളൊന്നുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാകുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. മസ്തിഷ്ക സമ്മർദ്ദം കുറക്കുന്നതിനായി കാർട്ടറിനെ തിങ്കളാഴ്ച വൈകുന്നേരം അറ്റ്ലാന്‍റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞമാസം 21-ന് കാർട്ടർക്ക് അപകടത്തെ തുടർന്ന് ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. ഇതേതുടർന്ന് ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. പിന്നീട് അദ്ദേഹം സൺഡേ സ്കൂൾ അധ്യാപകനായി ചുമതല ഏറ്റിരുന്നു.