ETV Bharat / international

യുഎസ്- ഇന്ത്യ സഹകരണം: വിദേശകാര്യ മന്ത്രി അമേരിക്കയിലേക്ക് - വിദേശകാര്യ മന്ത്രി അമേരിക്കയിൽ

ഇതുവരെ 500 ദശലക്ഷം യുഎസ് ഡോളർ വില വരുന്ന കൊവിഡ് സഹായങ്ങൾ അമേരിക്കയിൽ നിന്നും രാജ്യത്ത് എത്തിയിട്ടുണ്ട്.

Jaishankar's us visit  India-US tie  joe biden administration  യുഎസ്-ഇന്ത്യ സഹകരണം  വിദേശകാര്യ മന്ത്രി അമേരിക്കയിൽ  വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ
വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ
author img

By

Published : May 25, 2021, 9:28 AM IST

വാഷിങ്ടൺ: വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ഈ ആഴ്‌ച അവസാനം വാഷിങ്ടൺ ഡിസി സന്ദർശിക്കും. ബൈഡൻ ഭരണം ആരംഭിച്ച ശേഷം ഒരു ഉന്നത ഇന്ത്യൻ മന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ഉഭയകക്ഷി ബന്ധം മുതൽ ക്വാഡ്, കാലാവസ്ഥ വ്യതിയാനം, പൊതുജനാരോഗ്യ പ്രശ്‌നങ്ങൾ വരെയുള്ള ഇന്ത്യ-യുഎസ് ബന്ധത്തിന്‍റെ മുഴുവൻ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ നടക്കാനാണ് സാധ്യത.

പുതിയ ഭരണത്തിന്‍റെ ആദ്യ 100 ദിവസങ്ങളിൽ തന്നെ പ്രസിഡന്‍റ് ജോ ബൈഡൻ തന്‍റെ രണ്ട് ഉന്നതരായ പ്രതിരോധ സെക്രട്ടറിമാരെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ, കാലാവസ്ഥ വ്യതിയാന പ്രതിനിധി ജോൺ കെറി എന്നിവരാണ് രാജ്യത്ത് സന്ദർശനം നടത്തിയത്. ഈ രണ്ട് സന്ദർശനങ്ങളും ഇന്ത്യ-യുഎസ് ബന്ധത്തിന് ബൈഡൻ നൽകുന്ന പ്രധാന്യത്തെ പ്രതിഫലിപ്പിക്കുന്നവയാണ്. കൊവിഡ് പ്രതിസന്ധി നേരിടുന്നതിനായി പ്രസിഡന്‍റ് ബൈഡൻ ആവശ്യമായ എല്ലാ സഹായങ്ങളും രാജ്യത്തിന് വാഗ്‌ദാനം ചെയ്‌തിരുന്നു. കൊവിഡ് വ്യാപന ഘട്ടത്തിൽ ഇതുവരെ 500 ദശലക്ഷം യുഎസ് ഡോളർ വില വരുന്ന സഹായങ്ങൾ അമേരിക്കയിൽ നിന്നും രാജ്യത്ത് എത്തിയിട്ടുണ്ട്. അതിനാൽ തന്നെ ബൈഡൻ ഭരണത്തിൻ കീഴിൽ ജയ്‌ശങ്കർ തന്‍റെ ആദ്യ യാത്ര അമേരിക്കയിലേക്ക് നടത്തുമ്പോൾ ബന്ധങ്ങളുടെ മുഴുവൻ ഭാഗവും ചർച്ചചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.

Also Read: സിഐഎസ്എഫ് ഡിജി സുബോദ് കുമാർ ജയ്‌സ്വാൾ സിബിഐ ഡയറക്‌ടർ ആയേക്കും

കൂടാതെ, നിലവിലെ ഇന്ത്യ-യുഎസ് ബന്ധത്തിലെ സഹകരണങ്ങൾ അവലോകനം ചെയ്യുന്നതിന് നേതാക്കൾക്ക് ഈ സന്ദർശനം അവസരമൊരുക്കും. ഇന്ത്യയിലെ നിലവിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊവിഡ് നിയന്ത്രണം തീർച്ചയായും പ്രധാന ചർച്ചാവിഷയം ആവാനാണ് സാധ്യത. അതേസമയം, പ്രതിരോധം മുതൽ കാലാവസ്ഥ വ്യതിയാനം വരെയുള്ള വിഷയങ്ങളിലും ചർച്ച നടന്നേക്കും. ഫെബ്രുവരിയിൽ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായി ഇന്ത്യയുടെ വാക്‌സിൻ ഉത്പാദന ശേഷി വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഉഭയകക്ഷി വ്യാപാരവും ക്വാഡ് സഹകരണവും പട്ടികയിലെ പ്രധാന വിഷയങ്ങളാണ്. ഇൻഫർമേഷൻ ടെക്നോളജി, ഡിജിറ്റൽ പങ്കാളിത്തം, വിദ്യാഭ്യാസം, ഉഭയകക്ഷി വ്യാപാരം എങ്ങനെ വർധിപ്പിക്കാം എന്നതൊക്കെയും ജയ്‌ശങ്കറിന്‍റെ വാഷിങ്ടൺ ഡിസി സന്ദർശന വേളയിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് പ്രധാന മേഖലകളാണ്. ഇത് കൂടാതെ സന്ദർശന വേളയിൽ ജയ്‌ശങ്കർ വ്യവസായികളുമായും ചർച്ച നടത്തും. യുഎസ് ഇന്ത്യ ബിസിനസ് കൗൺസിൽ, യുഎസ് ഇന്ത്യ സ്റ്റ്രാറ്റജിക്ക് ആൻഡ് പാർട്‌ണർഷിപ്പ് ഫോറം എന്നീ സംഘടനകളുടെ ചർച്ചകളിലാണ് ജയ്‌ശങ്കർ സംസാരിക്കുക.

Also Read: ബ്ലാക്ക് ഫംഗസ് ഒരു സാംക്രമിക അണുബാധയല്ല: എയിംസ് ഡയറക്‌ടർ

ഉപയോഗത്തിന് തയ്യാറായ വാക്‌സിനുകളുടെ ലഭ്യത ഉറപ്പാക്കുന്നതും ഒരു പ്രധാന ചർച്ചാവിഷയമാണ്. എന്നാൽ, സഹഉത്പാദനവും വികസനവും ഉൾപ്പെടെ ഈ വിഷയത്തിൽ ഒരു മാർഗരേഖ തയ്യാറാക്കാനും ഇരു രാജ്യങ്ങളും ഉറ്റുനോക്കുകയാണ്. കൊവിഡിന്‍റെ മൂന്നാം തരംഗം ഉണ്ടായാൽ അതിനെ എങ്ങനെ നേരിടാമെന്നും നേതാക്കൾ ചർച്ച ചെയ്‌തേക്കും. അമേരിക്കൻ ആരോഗ്യ സംവിധാനം കൊവിഡ് ഒന്നാം തരംഗത്തിൽ തകർന്നുകൊണ്ടിരിക്കുമ്പോൾ ഇന്ത്യ യുഎസിന് സഹായം അയച്ചതുപോലെ, ഇന്ത്യയെ ആവശ്യമുള്ള സമയത്ത് സഹായിക്കാൻ അമേരിക്ക ദൃഢനിശ്ചയത്തിലാണെന്ന് ബൈഡൻ ഏപ്രിൽ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് എത്തിയ സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കൻ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജേക്ക് സള്ളിവൻ, ഡെപ്യൂട്ടി സെക്രട്ടറി വെൻ‌ഡി ഷെർമാൻ, പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ എന്നിവരും ഈ സന്ദേശം പാലിക്കുമെന്ന ഉറപ്പ് നൽകിയാണ് മടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.