ETV Bharat / international

ഇന്ത്യയില്‍ ചാവേറാക്രമണത്തിന് ഐഎസ് ശ്രമിച്ചതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം - ISIS-K attempted suicide attack

സെനറ്റിൽ നടന്ന ചർച്ചയിലാണ് ഐഎസ് ഖുറാസാന്‍ സംഘം ഇന്ത്യയില്‍ ചാവേറാക്രമണത്തിന് ശ്രമിച്ചിരുന്നെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം ആക്ടിങ് ഡയറക്ടര്‍ റസല്‍ ട്രവേഴ്സ് വെളിപ്പെടുത്തിയത്.

ഐസ്ഐഎസ് ഖുറാസാന്‍ ഇന്ത്യയില്‍ ചാവേറാക്രമണത്തിന് ശ്രമിച്ചിരുന്നെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം
author img

By

Published : Nov 7, 2019, 7:17 AM IST

വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ദക്ഷിണേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ഖുറാസാന്‍ സംഘം ശ്രമിച്ചിരുന്നെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം. എന്നാല്‍ ശ്രമം പരാജയപ്പെട്ടുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിശദീകരണം. ഐഎസിന്‍റെ എല്ലാ വിഭാഗങ്ങളും ഭീഷണിയുയര്‍ത്തുന്നുണ്ടെങ്കിലും ഐഎസ് ഖുറാസാന്‍ ഗ്രൂപ്പാണ് ഏറ്റവും അപകടകാരികളെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം ആക്ടിങ് ഡയറക്ടര്‍ റസല്‍ ട്രവേഴ്സ് പറഞ്ഞു. അമേരിക്കൻ സെനറ്റിൽ നടന്ന ചർച്ചയിലാണ് ട്രാവേഴ്‌സിന്‍റെ വെളിപ്പെടുത്തൽ. ഐഎസിൽ നിന്നുള്ള നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്ന നാലായിരത്തിലധികം ഭീകരർ ദക്ഷിണേഷ്യയിലുണ്ട്. അഫ്ഗാനിസ്ഥാന് പുറത്ത് നിരവധി ആക്രമണങ്ങള്‍ക്കും സംഘടന പദ്ധതിയിട്ടിരുന്നു. ഖുറാസാന്‍ ഗ്രൂപ്പിന് അഫ്ഗാനിസ്ഥാനിലെ യുഎസ് സൈന്യത്തെ മാത്രമല്ല യുഎസിനെ ആക്രമിക്കുന്നതിന് പദ്ധതി ഉണ്ടെന്നും ഖുറാസാന്‍ മേഖലയിൽ ഭീകരപ്രവർത്തനം നടത്താനുള്ള സാധ്യതയെക്കുറിച്ചുള്ള സെനറ്റർ മാഗി ഹസന്‍റെ ചോദ്യത്തിന് മറുപടിയായി ട്രവേഴ്സ് പറഞ്ഞു.

ഇരുപതിലധികം ഐഎസ് ശാഖകളാണുള്ളത്. അവയിൽ ചിലത് പ്രവർത്തനം നടത്താൻ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് വർഷങ്ങൾക്ക് മു‍മ്പ് ന്യൂയോർക്കിൽ ആക്രമണം നടത്താൻ ഖുറാസാൻ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും എഫ്ബിഐ സമയോചിതമായ ഇടപെടലിലൂടെ പദ്ധതി പരാജയപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള വംശീയ വിദ്വേഷമുള്ള ഭീകരരിൽ നിന്നുള്ള ഭീഷണി ഗണ്യമായ തോതിൽ വർധിക്കുന്നതായും ട്രവേഴ്സ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.