ETV Bharat / international

ക്രിപ്‌റ്റോ കറന്‍സിയിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍: ഇന്ത്യന്‍ വംശജന് 20 വര്‍ഷം വരെ തടവ് - indian american charged in us

തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറൻസി വഴി വെളുപ്പിച്ചെന്നാണ് കേസ്.

ക്രിപ്‌റ്റോ കറന്‍സി കള്ളപ്പണം വെളുപ്പിക്കല്‍  ഇന്ത്യന്‍ വംശജന്‍ തടവ് അമേരിക്ക  ഇന്ത്യന്‍ വംശജന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്  cryptocurrency money laundering case  indian american indicted by us court  indian american charged in us  indian american cryptocurrency money laundering
ക്രിപ്‌റ്റോ കറന്‍സിയിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍: ഇന്ത്യന്‍ വംശജന് 20 വര്‍ഷം വരെ തടവ്
author img

By

Published : Mar 11, 2022, 8:39 AM IST

വാഷിങ്‌ടണ്‍: ക്രിപ്‌റ്റോ കറൻസിയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ രണ്ടുപേർ കുറ്റക്കാരെന്ന് അമേരിക്കന്‍ കോടതി. വിര്‍ജീനിയ സ്വദേശികളായ മാനിക് മെഹ്‌താനി, ലോയിസ് ബോയിഡ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇരുവരെയും 20 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു.

പ്രതികള്‍ മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി നിരവധി തട്ടിപ്പ് നടത്തുകയും ഇതിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറൻസി വഴി വെളുപ്പിച്ചെന്നാണ് കേസ്. 2020 ഓഗസ്റ്റിൽ, ബോയ്‌ഡും മെഹ്‌താനിയും ടെക്‌സസിലെ ലോങ് വ്യൂവില്‍ വച്ച് 4,50,000 യുഎസ് ഡോളറിലധികം ബിറ്റ്‌ കോയിനിലേക്ക് കൈമാറ്റം ചെയ്യാൻ ശ്രമിച്ചു.

ഇതിനെ തുടര്‍ന്ന് പ്രതികളെ പൊലീസ് താത്കാലികമായി കസ്റ്റഡിയിലെടുക്കുകയും കള്ളപ്പണം പിടിച്ചെടുക്കുകയും ചെയ്‌തു. പ്രതികള്‍ മറ്റുള്ളവരുമായി ചേര്‍ന്ന് 7,50,000 ഡോളറിലധികം കള്ളപ്പണം വെളുപ്പിച്ചതായാണ് ഫെഡറൽ പ്രോസിക്യൂഷന്‍റെ ആരോപണം.

Also read: യുവാവും കൗമാരക്കാരിയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ഊര്‍ജിതം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.