ETV Bharat / international

ട്രംപിനെതിരെ ട്വിറ്റർ; ട്വീറ്റുകൾക്ക് ഫാക്ട് ചെക്ക് മുന്നറിയിപ്പ്

കാലിഫോര്‍ണിയയിലെ പ്രാദേശിക സര്‍ക്കാര്‍ നടപ്പിലാക്കുന്ന തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരത്തെ കുറിച്ചും തപാല്‍ ബാലറ്റിനെ കുറിച്ചുമായിരുന്നു ട്രംപിന്‍റെ രണ്ട് ട്വീറ്റുകൾ.

Twitter  Donald Trump  United States  fact-check  tweet  mail-in ballots  ട്രംപിനെതിരെ ട്വിറ്റർ  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്  ട്വിറ്റർ ഫാക്ട് ചെക്ക്  ട്വീറ്റുകൾക്ക് ഫാക്ട് ചെക്ക് മുന്നറിയിപ്പ്
ട്വിറ്റർ
author img

By

Published : May 27, 2020, 8:50 AM IST

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ട്വീറ്റുകൾ വസ്തുതപരമായി തെറ്റാണെന്ന് മുന്നറിയിപ്പ് നൽകി ട്വിറ്റർ. ട്രംപ് ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത് രണ്ട് ട്വീറ്റുകൾക്ക് ട്വിറ്റർ ഫാക്ട് ചെക്ക് മുന്നറിയിപ്പ് നൽകി. ഇതാദ്യമായാണ് ഒരു രാഷ്ട്ര തലവന്‍ വ്യാജ സന്ദേശങ്ങള്‍ക്കെതിരായ നടപടിക്ക് വിധേയനാകുന്നത്.

കാലിഫോര്‍ണിയയിലെ പ്രാദേശിക സര്‍ക്കാര്‍ നടപ്പിലാക്കുന്ന തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരത്തെ കുറിച്ചും തപാല്‍ ബാലറ്റിനെ കുറിച്ചുമായിരുന്നു ട്രംപിന്‍റെ രണ്ട് ട്വീറ്റുകൾ. കൊവിഡ് പാശ്ചാത്തലത്തിലാണ് തപാല്‍ വോട്ടിങ്ങ് വ്യാപകമാക്കാനുള്ള നടപടികള്‍ കാലിഫോര്‍ണിയ സ്വീകരിച്ചത്. ഇതിനെതിരായിരുന്നു ട്രംപിന്‍റെ ട്വീറ്റ്.വ്യാജ സന്ദേശങ്ങള്‍ക്കെതിരായ നീക്കം ഊര്‍ജ്ജിതപ്പെടുത്താന്‍ ഈ മാസം 11 ന് ട്വിറ്റര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നടപടി. ട്വിറ്ററിന്‍റെ സിവിക് ഇന്റഗ്രറ്റി പോളിസിക്ക് വിരുദ്ധമാണ് ട്രംപിന്‍റെ പോസ്റ്റെന്നാണ് കമ്പനിയുടെ വിശദീകരണം.

എന്നാല്‍ ട്വിറ്ററിന്‍റെ നടപടി അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിന് തുല്യമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ് ട്വിറ്റര്‍ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. നേരത്തെയും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ട്വീറ്ററില്‍ കുറിച്ചുവെന്ന ആരോപണം ട്രംപിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് നടപടിയെടുക്കാന്‍ കമ്പനി സന്നദ്ധമായിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.