വാഷിംഗ്ടൺ: ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ പ്രതിഷേധാഗ്നികൾ കത്തിജ്വലിക്കുകയാണ്. ഇതിനിടെ വംശീയ വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനകൾ പുലമ്പാതെ ട്രംപ് വായ അടച്ചിടണമെന്ന് ആവശ്യപ്പെടുകയാണ് ഹ്യൂസ്റ്റൺ പൊലീസ് മേധാവി ആർട്ട് ആസിവിദോ. സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർട്ടിന്‍റെ പരാമർശം.
മെയ് 25 ന് കസ്റ്റഡിയിലെടുക്കുന്നതിനിടയിൽ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയിഡിനെ കഴുത്തില്‍ കാല്‍മുട്ട് വെച്ചാണ് കൊലപ്പെടുത്തിയത്. ശ്വാസമെടുക്കാനാകുന്നില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും യാതൊരു ദയയും കൂടാതെ ജോർജിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഡെറിക് ചൗവിൻ അടക്കം നാല് പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.