ബൊഗോട്ട: കൊളമ്പിയൻ പ്രസിഡന്‍റ് സഞ്ചരിച്ച് ഹെലികോപ്റ്റർ വെടി വച്ചിടാൻ ശ്രമം. വെനസ്വല അതിർത്തിയിൽ വെച്ചായിരുന്നു സംഭവം. താനും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർക്കാൻ ശ്രമിച്ചതെന്ന് പ്രസിഡന്‍റ് ഇവാൻ ഡ്യൂക്ക് പറഞ്ഞു.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ഡ്യൂക്ക് കൂട്ടിച്ചേർത്തു. പ്രതിരോധ മന്ത്രി ഡീഗോ മൊലാനൊ, ഇന്‍റീറിയർ മന്ത്രി ഡാനിയൽ പാലാസിയോസ്, ഗവർണർ സിൽവാനൊ സെറാനോ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ. ഒരു യോഗത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം നടന്നതെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
"സർഡിനാറ്റയിൽ ചേർന്ന യോഗത്തിന് ശേഷം മടങ്ങവെ ഹെലികോപ്റ്റർ ഒരു കൂട്ടർ ആക്രമിക്കാൻ ശ്രമിച്ചു. ആളപായമില്ല", പ്രസിഡന്‍റ് പറഞ്ഞു.
ഹെലികോപ്റ്ററിലെ ഉപകരണങ്ങളും സംവിധാനങ്ങളുമാണ് ഞങ്ങളെ രക്ഷിച്ചത്. കൊളംബിയൻ വ്യോമസേന ഹെലികോപ്റ്ററിൽ നിരവധി ബുള്ളറ്റ് ദ്വാരങ്ങൾ വീണതായി പ്രസിഡന്‍റ് പുറത്തുവിട്ട വീഡിയോയിൽ കാണുന്നുണ്ട്.
പിന്നിൽ ഭീകരർ
എപ്പോഴാണോ സംഭവം നടന്നതെന്നോ ആരാണ് ആക്രമണത്തിന് പിന്നിലെന്നൊ ഡ്യൂക്ക് വെളിപ്പടുത്തിയിട്ടില്ല. എന്നാൽ ഹെലികോപ്റ്റർ ആക്രമിക്കപ്പെട്ട പ്രദേശം നിരവധി ഭീകരരുടെ താവളമാണെന്ന് ഡ്യൂക്ക് പ്രതികരിച്ചു.
ആക്രമണം ഭീരുത്വമാണെന്നും ഇതൊന്നും മയക്കുമരുന്ന് കടത്ത്, ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രസിഡന്‍റ് പറഞ്ഞു. കുറ്റകൃത്യങ്ങൾ നേരിടുമ്പോൾ കൊളംബിയ എല്ലായ്പ്പോഴും ശക്തമാണെന്നും ഞങ്ങളുടെ സ്ഥാപനങ്ങൾ ഏത് ഭീഷണിക്കും അതീതമാണെന്നും പ്രസിഡന്‍റ് ഡ്യൂക്ക് പറഞ്ഞു.
സുരക്ഷ വർധിപ്പിച്ചു
ജൂൺ 14 ന് സൈനിക താവളത്തിൽ നടന്ന കാർ ബോംബ് ആക്രമണത്തിന് ശേഷം നടന്ന ഹെലികോപ്റ്റർ യാത്രക്ക് സുരക്ഷ സേന സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു . 36 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Also Read: ഫൈസറിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് കൊളംബിയൻ പ്രസിഡന്‍റ്
ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കൊളംബിയൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ വിപ്ലവ സായുധ സേനയിലെ കൊളംബിയ ഗറില്ലകളിൽ നിന്നോ വിമത നാഷണൽ ലിബറേഷൻ ആർമിയിൽ നിന്നോ ആകാം ആക്രമണം എന്നാണ് റിപ്പോർട്ടുകൾ.