ന്യൂയോര്‍ക്ക്: ഇന്നലെ രാത്രി ന്യൂയോര്‍ക്ക് നഗരം ഇരുട്ടിലായി. ഒരിക്കലും ഉറങ്ങാത്ത നഗരത്തില്‍ അഞ്ച് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ മാൻഹട്ടനിൽ 70,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി നഷ്ടപ്പെട്ടതായി എനർജി കമ്പനി കോൺ എഡിസൺ പറഞ്ഞു.
1977ലെ വ്യാപക വൈദ്യുതി മുടക്കത്തിന്‍റെ വാര്‍ഷികത്തിലാണ് വീണ്ടും നഗരത്തെ ഇരുട്ടിലാഴ്ത്തിയ സംഭവം ശനിയാഴ്ച അര്‍ധരാത്രി ഉണ്ടായത്. റോഡുകളും സബ് വേകളും പൂര്‍ണമായി ഇരുട്ടിലായി. തെരുവ് വിളക്കുകളും ട്രാഫിക് ലൈറ്റുകളും പ്രവർത്തനരഹിതമായി. ടൈംസ്ക്വയറിലെ ഇലക്ട്രോണിക് സ്ക്രീനുകള്‍ നിശ്ചലമായി. ഭൂഗര്‍ഭപാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കടകളും മാര്‍ക്കറ്റുകളും അടച്ചു പൂട്ടി. വിനോദ സഞ്ചാരികള്‍ ഇരുട്ടില്‍ അകപ്പെട്ടുപോയി.
ട്രാന്‍സ്ഫോര്‍മറിലുണ്ടായ തീപിടുത്തമാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം അഞ്ച് മണികൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്. സംഭവത്തില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചുവരികയാണെന്നും ന്യൂയോര്‍ക്ക് അധികൃതര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങി; ന്യൂയോര്‍ക്ക് നഗരം ഇരുട്ടിലായി - മാൻഹട്ടന്‍
70,000 വീടുകളിലേയും ബിസിനസ് സ്ഥാപനങ്ങളിലേയും വൈദ്യുതി മുടങ്ങി
ന്യൂയോര്‍ക്ക്: ഇന്നലെ രാത്രി ന്യൂയോര്‍ക്ക് നഗരം ഇരുട്ടിലായി. ഒരിക്കലും ഉറങ്ങാത്ത നഗരത്തില്‍ അഞ്ച് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ മാൻഹട്ടനിൽ 70,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി നഷ്ടപ്പെട്ടതായി എനർജി കമ്പനി കോൺ എഡിസൺ പറഞ്ഞു.
1977ലെ വ്യാപക വൈദ്യുതി മുടക്കത്തിന്‍റെ വാര്‍ഷികത്തിലാണ് വീണ്ടും നഗരത്തെ ഇരുട്ടിലാഴ്ത്തിയ സംഭവം ശനിയാഴ്ച അര്‍ധരാത്രി ഉണ്ടായത്. റോഡുകളും സബ് വേകളും പൂര്‍ണമായി ഇരുട്ടിലായി. തെരുവ് വിളക്കുകളും ട്രാഫിക് ലൈറ്റുകളും പ്രവർത്തനരഹിതമായി. ടൈംസ്ക്വയറിലെ ഇലക്ട്രോണിക് സ്ക്രീനുകള്‍ നിശ്ചലമായി. ഭൂഗര്‍ഭപാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കടകളും മാര്‍ക്കറ്റുകളും അടച്ചു പൂട്ടി. വിനോദ സഞ്ചാരികള്‍ ഇരുട്ടില്‍ അകപ്പെട്ടുപോയി.
ട്രാന്‍സ്ഫോര്‍മറിലുണ്ടായ തീപിടുത്തമാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം അഞ്ച് മണികൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്. സംഭവത്തില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചുവരികയാണെന്നും ന്യൂയോര്‍ക്ക് അധികൃതര്‍ അറിയിച്ചു.
https://www.theguardian.com/us-news/2019/jul/14/heart-of-new-york-goes-dark-as-fire-causes-blackout-in-manhattan
https://www.mathrubhumi.com/news/world/heart-of-new-york-goes-dark-as-fire-causes-blackout-in-manhattan-1.3955060
Conclusion: