പോർട്ട്-ഔ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 55 വയസുകാരനാണ് മരിച്ചത്. 21 കൊവിഡ് കേസുകളാണ് ഇതുവരെ ഹെയ്തിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എഡ്യൂക്കേഷൻ കൺസോർഷ്യം ഫോർ അക്യൂട്ട് കെയറിന്‍റെ (റീച്ച്) 2019 ലെ റിപ്പോർട്ട് പ്രകാരം ഹെയ്തിയില്‍ 124 ഐസിയു കിടക്കകളും ഐസിയു വാർഡുകളിൽ 62 വെന്‍റിലേറ്ററുകളുമാണ് ഉള്ളത്. 10 ദശലക്ഷം ആളുകളാണ് ഹെയ്തിയില്‍ ഉള്ളത്.