മേരിലാന്‍ഡ്: ആഗോള തലത്തില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. അമേരിക്കയിലെ ജോണ്‍ ഹോപ്‌കിന്‍ യൂണിവേഴ്‌സിറ്റിയാണ് ഇതുസംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. ആഗോള തലത്തില്‍ ഇതിനകം 93,518182 പേര്‍ക്ക് രോഗം ബാധിച്ചു. യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം ഇതിനകം 2,002,486 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു.
ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തത് യുഎസിലാണ്. 390,195 കൊവിഡ് മരണമാണ് ഇതേവരെ അമേരിക്കയിലുണ്ടായത്. 23,395,418 പേര്‍ക്ക് യുഎസില്‍ രോഗം സ്ഥിരീകരിച്ചു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 207,095 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ 8,324,294 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടികയില്‍ താഴെയുള്ള റഷ്യയിലും ബ്രിട്ടനിലും സ്ഥിതി വ്യത്യസ്ഥമല്ല. റഷ്യയില്‍ 3,483,531 പേര്‍ക്കും റഷ്യയില്‍ 3,325,636 പേര്‍ക്കും ഇതേവരെ രോഗം സ്ഥിരീകരിച്ചു.
അതേസമയം ആഗോള തലത്തില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ച് ചൈനയില്‍ വുഹാനില്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഇതിനകം അന്വേഷണം ആരംഭിച്ചു. ലോകാരോഗ്യ സംഘടനയുടെ 13 അംഗ വിദഗ്‌ധ സംഘമാണ് കൊവിഡിനെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗായി വുഹാനില്‍ എത്തിയിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ലോകാരോഗ്യ സംഘടനയുടെ 13 അംഗ സംഘം വുഹാനില്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.