ആഗോള തലത്തിൽ 2,91,88,438 ൽ അധികം ആളുകളെ കൊവിഡ് ബാധിക്കുകയും 9,28,325 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതുവരെ 2,10,31,679 ൽ അധികം ആളുകളാണ് രോഗ മുക്തരായത്.
67,08,458 ൽ കൂടുതൽ കൊവിഡ് കേസുകളും 1,98,520 ൽ അധികം കൊവിഡ് മരണവും റിപ്പോർട്ട് ചെയ്ത യുഎസിനെയാണ് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
48,46,427 കൊവിഡ് കേസുകളും 79,754 ൽ അധികം മരണങ്ങളും റിപ്പോർട്ട് ചെയ്ത ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്.
ഏറ്റവും ഉയർന്ന പ്രതിദിന വർധക്കും ദിവസേന ആയിരത്തിൽ അധികം മരണവും റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇന്ത്യ അഞ്ച് മാസത്തിന് ശേഷം പാർലമെന്റ് തുറന്നു. തിങ്കളാഴ്ച പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചു.