ETV Bharat / international

പ്രമീള ജയപാലിനെ കാണാന്‍ വിസമതിച്ച് കേന്ദ്രമന്ത്രി എസ് ജയ്ശങ്കര്‍ - പ്രമീള ജയപാലൻ

യുഎസ്‌ പ്രതിനിധിസഭാ വിദേശകാര്യ സമിതിയുമായി കൂടിക്കാഴ്‌ച നിശ്ചയിച്ചിരുന്നെങ്കിലും, പ്രമീള ജയപാലൻ സമിതിയിൽ അംഗമായതിനാൽ ചർച്ച ഉപേക്ഷിക്കുകയായിരുന്നു.

Jaishankar  Jayapal  Jaishankar and Jayapal meeting  foreign minister  HFAC  പ്രമീള ജയപാലൻ  കേന്ദ്രമന്ത്രി എസ് ജയശങ്കർ
പ്രമീള ജയപാലിനെ കാണാന്‍ വിസ്സമതിച്ച് കേന്ദ്രമന്ത്രി എസ് ജയ്ശങ്കര്‍
author img

By

Published : Dec 21, 2019, 1:17 PM IST

ന്യൂഡൽഹി: യുഎസ് കോൺഗ്രസിലെ ഇന്ത്യൻ അംഗമായ പ്രമീള ജയപാലനുമായുള്ള കൂടിക്കാഴ്ച കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ റദ്ദാക്കി. ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള(2+2) ചർച്ചകൾക്കായി അമേരിക്കയിൽ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. യുഎസ്‌ പ്രതിനിധിസഭാ വിദേശകാര്യ സമിതിയുമായി കൂടിക്കാഴ്‌ച നിശ്ചയിച്ചിരുന്നെങ്കിലും, പ്രമീള ജയപാലൻ സമിതിയിൽ അംഗമായതിനാൽ ചർച്ച ഉപേക്ഷിക്കുകയായിരുന്നു.

ആർട്ടിക്കൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ച പ്രമീള ജയപാലിനെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. വിദേശകാര്യ കമ്മറ്റി ചെയര്‍മാന്‍ എലിയറ്റ് എല്‍ ഏംഗല്‍, മൈക്കല്‍ മെക്ക്കാള്‍ തുടങ്ങിയ അംഗങ്ങളുമായി വാഷിംഗ്ടണ്ണില്‍ വെച്ച് കൂടിക്കാഴ്ച നടത്താന്‍ നേരത്ത തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ സംഘത്തില്‍ പ്രമീള ജയപാലനും ഉള്‍പ്പെട്ടതിനാലാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. കമ്മിറ്റിയില്‍ പ്രമീളയെ ഉള്‍പ്പെടുത്തിയാല്‍ യോഗം റദ്ദാക്കുമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.

കരട് പ്രമേയത്തെക്കുറിച്ച് തനിക്കറിയാമെന്നും അത് ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചോ ഇന്ത്യന്‍ സര്‍ക്കാര്‍ ന്യായമായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചോ അല്ലെന്നും ജയശങ്കര്‍ പറഞ്ഞു. അതിനാല്‍ കൂടിക്കാഴ്ചക്ക് താത്പര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് കോണ്‍ഗ്രസിലെ വാഷിംഗ്ടണില്‍ നിന്നുള്ള ആദ്യത്തെ ഇന്തോ-അമേരിക്കന്‍ പ്രതിനിധിയാണ് പ്രമീള ജയപാല്‍.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.