ETV Bharat / international

"ഈ ശിക്ഷ മതിയാകില്ല": കോടതിവിധിയിൽ പ്രതികരിച്ച് ഫ്ലോയിഡ് കുടുംബം - മിനിയാപൊളിസ്

ആഫ്രോ- അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്‌ഡിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ചൗവിന് മിനിയപോളിസ് കോടതി 22.5 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

Floyd family  George Floyd family reaction  Floyd family reacts to sentence  Derek Chauvin  Floyd’s brother Rodney Floyd  Floyd’s brother Terrence Floyd  George Floyd  George Floyd death  sentence on floyd death  sentence for murder  Derek Chauvin sentence  ജോർജ് ഫ്ലോയ്‌ഡ്  ജോർജ് ഫ്ലോയ്‌ഡ് മരണം  color discrimination  discrimination  ഡെറിക്ക് ചൗവിൻ  ഡെറിക്ക് ചൗവിൻ വിധി  ശിക്ഷാ വിധി  എനിക്ക് ശ്വാസം മുട്ടുന്നു  മിനിയാപൊളിസ്  Minneapolis
കോടതിവിധിയിൽ പ്രതികരിച്ച് ഫ്ലോയിഡ് കുടുംബം
author img

By

Published : Jun 27, 2021, 10:54 AM IST

മിനിയാപോളിസ്: ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്‌ഡിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ തടവ് ശിക്ഷ ലഭിച്ച പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ചൗവിനെതിരെ പ്രതികരണവുമായി ഫ്ലോയ്‌ഡിന്‍റെ കുടുംബാംഗങ്ങൾ. തങ്ങളുടെ കുടുംബത്തോട് ചെയ്‌ത ക്രൂരതയ്‌ക്ക് 22.5 വര്‍ഷത്തെ ശിക്ഷാ കാലാവധി മതിയാകില്ലെന്ന് ഫ്ലോയ്‌ഡിന്‍റെ സഹോദരൻ പ്രതികരിച്ചു.

വിധി കണങ്കൈയ്‌ക്കേറ്റ അടി

അതേസമയം ശിക്ഷാവിധി ചൗവിന്‍റെ കണങ്കൈയ്‌ക്കേറ്റ അടിയാണെന്നും ഈ വിധിയിലൂടെ വർണവിവേചനത്തിനെതിരെ ഒരു സാഹസികമായ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കുടുംബം അറിയിച്ചു. വികാരഭരിതരായിട്ടായിരുന്നു കുടുംബാംഗങ്ങൾ വിധിയിൽ പ്രതികരിച്ചത്.

വർണവിവേചനത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഇര

2020 മെയ് 25നാണ് ജോര്‍ജ് ഫ്ലോയ്‌ഡ് കൊല്ലപ്പെട്ടത്. വ്യാജനോട്ട് കൈവശം വെച്ചുവെന്നാരോപിച്ച് ഫ്ലോയ്‌ഡിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചൗവിൻ അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ട് കാൽമുട്ടുകൾ കൊണ്ട് കഴുത്തിൽ അമർത്തുകയും ചെയ്തു. എട്ടുമിനിറ്റും 46 സെക്കൻഡും ചൗവിന്‍റെ കാൽമുട്ടുകൾ ഫ്ലോയ്‌ഡിന്‍റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

പ്രതിഷേധങ്ങൾക്കൊടുവിൽ ശിക്ഷാവിധി

‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ഫ്ലോയ്‌ഡിന്‍റെ അവസാന നിലവിളി മുദ്രാവാക്യമാക്കി യു.എസിൽ പ്രതിഷേധം കനത്തിരുന്നു. സംഭവം വിവാദമായപ്പോൾ തന്നെ ഡെറിക് ചൗവിനെയും മറ്റ് മൂന്ന് പൊലീസുകാരേയും സേനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്.

തുടർന്ന് ജൂൺ 26ന് മിനിയപോളിസ് കോടതി ചൗവിന് 22.5 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഡെറിക് ചൗവിന് ശിക്ഷ വിധിച്ചത് നിയമത്തിന്‍റെ അടിസ്ഥാനത്തിലെന്നായിരുന്നു ജഡ്‌ജി പീറ്റര്‍ കാഹിലിന്‍റെ പ്രതികരണം.

Read more: ജോര്‍ജ് ഫ്ലോയ്‌ഡ് കൊലപാതകം; ഡെറിക് ചൗവിന് 22.5 വര്‍ഷം തടവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.