വാഷിങ്ടൺ: ബാറ്റ്മാൻ കോമിക്കിന്റെ ആദ്യ പതിപ്പ് 1.5 ദശലക്ഷം യുഎസ് ഡോളർ എന്ന റെക്കോഡ് വിലക്ക് ലേലത്തിൽ വിറ്റു. ഇത്ര വില ലഭിച്ചതിൽ ഒട്ടും ആശ്ചര്യപ്പെടുന്നില്ലെന്നും ഇതുവരെ പ്രസിദ്ധീകരിച്ച ഏറ്റവും പ്രധാനപ്പെട്ട കോമിക്ക് പുസ്തകങ്ങളിലൊന്നാണിതെന്നും ഹെറിറ്റേജ് ലേലത്തിന്റെ വൈസ് പ്രസിഡന്റ് ബാരി സാൻഡോവൽ പറഞ്ഞു. ഇതോടെ ഹെറിറ്റേജ് വിൽക്കുന്ന ഏറ്റവും വിലയേറിയ കോമിക്ക് ബുക്ക് എന്ന റെക്കോഡും ബാറ്റ്മാൻ കോമിക്കിന്റെ ആദ്യ പതിപ്പിന് ലഭിച്ചു.
2014ൽ ലേലം നടത്തിയ സൂപ്പർമാൻ ആദ്യമായി കോമിക്ക് പുസ്തകത്തിൽ ഇടംനേടിയ ആക്ഷൻ കോമിക്സ് നമ്പർ 1 ന്റെ 9 ആം പതിപ്പിന് 3.2 ദശലക്ഷം യുഎസ് ഡോളർ ലഭിച്ചിരുന്നു.