ETV Bharat / international

"ഞാൻ സൂപ്പർമാൻ, എനിക്ക് ആരെയും ഇനി ചുംബിക്കാം"; റാലിയിൽ നൃത്തമാടി ട്രംപ് - "ഞാൻ സൂപ്പർമാൻ, എനിക്ക് ആരെയും ഇനി ചുംബിക്കാം

ഒക്ടോബർ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ച് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ട്രംപ്, ആന്‍റിബോഡി കോക്ടെയ്ൽ ചികിത്സിയ്ക്ക് ശേഷം സുഖം പ്രാപിച്ചു. തെരഞ്ഞെടുപ്പ് റാലികൾ നടത്താൻ വൈറ്റ് ഹൗസ് ഡോക്ടർമാർ അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്.

Donald Trump  Trump coronavirus treatment  2020 US election  Antibody drug cocktail  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്  റാലിക്കിടയിൽ നൃത്തമാടി ട്രംപ്  "ഞാൻ സൂപ്പർമാൻ, എനിക്ക് ആരെയും ഇനി ചുംബിക്കാം  ആന്‍റിബോഡി കോക്ടെയ്ൽ
ട്രംപ്
author img

By

Published : Oct 14, 2020, 4:56 PM IST

വാഷിംഗ്ടൺ: കൊവിഡ് ചികിത്സയ്ക്ക് ശേഷം താൻ “സൂപ്പർമാൻ” ആയതായി തോന്നുന്നുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 2,16,000 അമേരിക്കക്കാരുടെ ജീവൻ അപഹരിച്ച രോഗത്തിനെതിരെയുള്ള തന്‍റെ പ്രതിരോധശേഷിയെക്കുറിച്ചും ട്രംപ് വാചാലനായി.

ഒക്ടോബർ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ച് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ട്രംപ്, ആന്‍റിബോഡി കോക്ടെയ്ൽ ചികിത്സിയ്ക്ക് ശേഷം സുഖം പ്രാപിച്ചു. തെരഞ്ഞെടുപ്പ് റാലികൾ നടത്താൻ വൈറ്റ് ഹൗസ് ഡോക്ടർമാർ അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്.

കൊവിഡ് ബാധിച്ചതിനുശേഷം തന്‍റെ രണ്ടാമത്തെ റാലി അദ്ദേഹം ഫ്ലോറിഡയിൽ നടത്തി. പ്രചരണത്തിനിടയിൽ ട്രംപ് തന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് നന്ദി പറഞ്ഞു. കൂടാതെ പ്രചരണവേളയിൽ അദ്ദേഹം നൃത്തം വയ്ക്കുകയും ചെയ്തു.താൻ കൂടുതൽ ആരോഗ്യവാനായിരിക്കുന്നു. ഇപ്പോൾ തനിക്ക് ആരെ വേണമെങ്കിലും ചുംബിക്കാമെന്നും ട്രംപ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.