ഹൈദരാബാദ്: പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും എതിര്‍ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനും ഇന്ന് ക്ലീവ്ലാന്‍ഡിലെ വേദിയില്‍ ഇതാദ്യമായി മുഖാമുഖം സംവദിക്കാന്‍ പോവുകയാണ്. സ്ഥാനാര്‍ത്ഥികളുടെ നയങ്ങളെയും വ്യക്തിത്വത്തേയും ഒന്നൊന്നായി ദേശീയ ടെലിവിഷനിലൂടെ 90 മിനിട്ട് നേരം കണ്ടു കൊണ്ട് താരതമ്യപ്പെടുത്തി വിലയിരുത്തുവാനുള്ള ആദ്യ അവസരമാണ് ദശലക്ഷ കണക്കിന് വോട്ടര്‍മാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. തെരഞ്ഞെടുപ്പിന് ഇനി അഞ്ച് ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചില സംസ്ഥാനങ്ങളില്‍ മുന്‍ കൂര്‍ വോട്ടെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.
സുപ്രീം കോടതി
യശ്ശശരീരനായ റൂത് ബേഡര്‍ ഗിന്‍സ്‌ബെര്‍ഗ് കൈയ്യാളിയിരുന്ന സുപ്രീം കോടതി ജസ്റ്റിസിന്‍റെ പദവിയിലേക്ക് ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അതി വേഗം മറ്റൊരാളെ നിയമിക്കുവാന്‍ തീരുമാനിച്ചത് നിലവില്‍ ഇരു ഭാഗങ്ങളിലായി വിഭജിക്കപ്പെട്ടു നില്‍ക്കുന്ന വാഷിംഗ്‌ടനെ ഒന്നുകൂടി അലോസരപ്പെടുത്തുകയും അത് സംവാദത്തില്‍ ഒരു മുഖ്യ ഏറ്റുമുട്ടല്‍ ഘടകമായി മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഡമോക്രാറ്റുകളും റിപ്പബ്ലിക്കമാരും ഒരുപോലെ വിശ്വസിക്കുന്നത് ഈ സംവാദ പോരാട്ടം തങ്ങളുടെ വോട്ടര്‍മാരെ ഉത്തേജിതരാക്കുമെന്നും അതോടൊപ്പം തന്നെ ആരോഗ്യ പരിപാലനം, ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശം തുടങ്ങിയ പ്രധാനപ്പെട്ട പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കാന്‍ കഴിയുന്ന ഒരു കോടതിക്ക് രൂപം നല്‍കുമെന്നും വിശ്വസിക്കുന്നു. നവംബറിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ പോലും അത് സ്വാധീനിക്കുമെന്നാണ് ഇരു കൂട്ടരും വിശ്വസിക്കുന്നത്.
ഡെമോക്രാറ്റുകൾ നിയമിക്കാന്‍ സാധ്യതയുള്ള ജഡ്ജിമാരുടെ പട്ടിക പുറത്തിറക്കുവാനുള്ള ട്രംപിന്‍റെ ആവശ്യത്തോട് ബൈഡന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗിന്‍സ്‌ബെര്‍ഗിനു പകരം ഹമി കോണി ബരറ്റിനെ ജഡ്ജിയായി നാമനിര്‍ദേശം ചെയ്ത ശേഷമാണ് പ്രസിഡന്‍റ് ബൈഡനോട് ഈ ആവശ്യം ഉന്നയിച്ചത്. അതേ സമയം മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ മാനസ പദ്ധതിയായ ആരോഗ്യ പരിപാലന നിയമത്തിന് എത്രത്തോളം ഭീഷണിയായി മാറും പുതിയ കോടതിയുടെ രൂപീകരണം എന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ബൈഡന്‍.
കൊവിഡ് 19
കൊവിഡ്-19 മഹാമാരിയോടുള്ള പ്രസിഡന്‍റിന്‍റെ പ്രതികരണം സംവാദത്തിൽ ഒരു കേന്ദ്ര വിഷയമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെയായി രണ്ട് ലക്ഷത്തില്‍ പരം ആളുകള്‍ കൊവിഡ് മൂലം യുഎസില്‍ മരണമടഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇപ്പോഴും ദൈനം ദിന ജീവിതം താറുമാറായി കിടക്കുകയും പല സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയും ചെയ്യുന്നു. മഹാമാരിയോടുള്ള തന്‍റെ പ്രതികരണത്തെ പ്രസിഡന്‍റ് ട്രംപ് പ്രതിരോധിച്ചു കൊണ്ടേയിരിക്കുകയാണ്. ഫെബ്രുവരിയില്‍ തന്നെ ചൈനയില്‍ നിന്നുള്ള യാത്ര നിയന്ത്രിച്ച തന്‍റെ നടപടിയെ ഇടക്കിടെ എടുത്തു കാട്ടി കൊണ്ടാണ് അദ്ദേഹം നിലനില്‍ക്കുന്നത്.
എന്നാല്‍ മഹാമാരിയുടെ ഗുരുതരാവസ്ഥയെ കുറിച്ചും അതിനെ നിയന്ത്രിക്കാൻ എടുത്ത നടപടികളെ കുറിച്ചും വിലയിരുത്തി കൊണ്ടുള്ള വിദഗ്ധരുടെ വിമര്‍ശനങ്ങളെ പ്രസിഡന്‍റു അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും പതിവായി തള്ളികളഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം മുതല്‍ പൊട്ടി പുറപ്പെട്ട വൈറസ് ബാധയുടെ ഗുരുതരാവസ്ഥയെ പ്രസിഡന്‍റ് ട്രംപ് ബോധപൂര്‍വ്വം കുറച്ചു കാട്ടുകയാണ് എന്നുള്ള കാര്യം അദ്ദേഹം സമ്മതിച്ചതായി പത്ര പ്രവര്‍ത്തകന്‍ ബോബ് വുഡ് വാര്‍ഡ് ഈയിടെ പുറത്തിറക്കിയ തന്‍റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുകയുണ്ടായി.
അതേ സമയം ബൈഡനും ഡമോക്രാറ്റുകളും തങ്ങളുടെ പ്രചാരണത്തിലുടനീളം വൈറസിനെ പ്രസിഡന്‍റ് ട്രംപ് കൈകാര്യം ചെയ്തതിലെ അപാകതകളെ എടുത്തു കാട്ടി വിമര്‍ശിച്ചു കൊണ്ടിരുന്നു. മാത്രമല്ല ഇന്ന് നടക്കുന്ന മുഖാമുഖം സംവാദത്തില്‍ മുന്‍ വൈസ് പ്രസിഡന്‍റ് ബൈഡന്‍ ഇതേ പ്രശ്‌നം തന്നെ ഉയര്‍ത്തി കൊണ്ടു വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
വര്‍ഗ (നികുതി ബില്‍) വൈരുദ്ധ്യങ്ങള്‍
തന്‍റെ തൊഴിലാളി വര്‍ഗ പശ്ചാത്തലത്തെ ഇടക്കിടെ ഉയര്‍ത്തി കാട്ടുന്ന ബൈഡന്‍ ഈ തെരഞ്ഞെടുപ്പ് “സ്‌ക്രാന്‍ടനും പാര്‍ക്ക് അവന്യൂവും തമ്മിലുള്ള'' പ്രചാരണമായി ഓരോ ദിവസവും ഉയര്‍ത്തി കാട്ടി കൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്തെ തന്‍റെ പെന്‍സില്‍ വാനിയയിലെ വീടിനേയും ബിസിനസുകാരന്‍ എന്ന നിലയില്‍ മന്‍ഹാട്ടനിലെ ട്രംപിന്‍റെ മുതിര്‍ന്ന ജീവിതവും ആണ് അദ്ദേഹം ഇവിടെ പരാമര്‍ശിച്ചത്.
ന്യൂയോര്‍ക്ക് ടൈംസില്‍ ഇക്കഴിഞ്ഞ ദിവസം പ്രസിഡന്‍റിന്‍റെ നിഗൂഢമായ നികുതി ചരിത്രത്തെ കുറിച്ച് വന്ന സര്‍വ്വരേയും ഞെട്ടിച്ച വാര്‍ത്തയെ ഏറ്റുപിടിച്ചു കൊണ്ട് സംവാദത്തില്‍ ബൈഡന്‍ തന്‍റെ വാദങ്ങള്‍ കെട്ടിപടുക്കുവാനും സാധ്യത ഏറെയാണ്. 2016-ലും 2017-ലും വെറും 750 ഡോളര്‍ മാത്രമാണ് ഫെഡറല്‍ ആദായ നികുതിയായി ട്രംപ് അടച്ചിരിക്കുന്നതെന്നും മറ്റ് വര്‍ഷങ്ങളിൽ ഒന്നും തന്നെ അടച്ചിട്ടില്ല എന്നും വെളിപ്പെടുത്തുന്നതായിരുന്നു ഈ വാര്‍ത്ത.
വെള്ളക്കാരായ തൊഴിലാളി വര്‍ഗ വോട്ടര്‍മാരുടെ പിന്തുണ ട്രംപിന് ഏറെയുണ്ട്. പ്രത്യേകിച്ച് റസ്റ്റ് ബെല്‍റ്റ് സംസ്ഥാനങ്ങളില്‍. 2016-ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന് വിജയിക്കാന്‍ സഹായമായത് ഈ വോട്ടുകളാണ്. അതിലേക്ക് നുഴഞ്ഞു കയറുവാനുള്ള ശ്രമങ്ങളാണ് ബൈഡന്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.
ട്രംപും ബൈഡനും തമ്മിലുള്ള വാദങ്ങള്‍
പ്രതിരോധത്തില്‍ ആയിരിക്കുന്ന ട്രംപ് സംവാദത്തെ എങ്ങിനെയായിരിക്കും കൈകാര്യം ചെയ്യുക?
പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി നടത്തുന്ന ഔദ്യോഗിക സംവാദത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുണ്ടാകും ട്രംപിന്.
അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിന് കീഴില്‍ രണ്ട് ലക്ഷത്തില്‍ പരം അമേരിക്കക്കാരാണ് കൊവിഡ്-19 ബാധിച്ച് മരിച്ചിരിക്കുന്നത്. ലോകത്തെ മറ്റേത് രാജ്യങ്ങളിലേക്കാളും ഉയര്‍ന്ന മരണ നിരക്കാണിത്. കോടികണക്കിന് ജനങ്ങള്‍ക്ക് തൊഴിൽ നഷ്ടപ്പെട്ടു. രാജ്യത്തെ സാംസ്‌കാരിക രാഷ്ട്രീയ വിടവ് വര്‍ധിച്ചു കൊണ്ടേയിരിക്കുകയാണ്. മിക്കവാറും എല്ലാ അമേരിക്കന്‍ തൊഴിലാളികളും നിരവധി വര്‍ഷങ്ങളോളം നല്‍കിയതിനേക്കാള്‍ വളരെ കുറച്ച് ഫെഡറല്‍ ആദായ നികുതി മാത്രമാണ് ട്രംപ് ഇതുവരെ നല്‍കിയിട്ടുള്ളത് എന്നുള്ള വെളിപ്പെടുത്തലും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വന്നിരിക്കുന്നു എന്നോര്‍ക്കണം.
ഫോക്‌സ് ന്യൂസിന്‍റെ ക്രിസ് വാലസാണ് സംവാദത്തിലെ മോഡറേറ്റര്‍. അദ്ദേഹവും ബൈഡനും തീര്‍ച്ചയായും ഈ വസ്തുതകള്‍ക്ക് മറുപടി പറയുവാന്‍ ട്രംപിനെ നിര്‍ബന്ധിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല.
അടുത്തടുത്ത് നിന്ന് യുദ്ധം ചെയ്യുന്ന കാര്യത്തില്‍ ട്രംപ് എപ്പോഴും മികവ് പുലര്‍ത്തും എന്നാണ് കണ്ടു വരുന്നത്. മാത്രമല്ല, വിഷയത്തില്‍ തനിക്ക് എന്തു മാറ്റം വരുത്തണമോ അതിനു വേണ്ടി എന്തു വിളിച്ചു പറയുന്നതിനും അദ്ദേഹത്തിന് വസ്തുതകളോ പെരുമാറ്റ സംഹിതകളോ തടസമാകാറില്ല എന്നാണ് ചരിത്രം കാട്ടി തരുന്നത്. കൂടുതല്‍ സൗഹാര്‍ദ്ദപരമായ പ്രശ്‌നങ്ങളായ സുപ്രീം കോടതി രൂപീകരണ പോരാട്ടം അല്ലെങ്കില്‍ “ക്രമസമാധാന പാലനം'' എന്നിവയൊക്കെ ആയിരിക്കും ട്രംപ് സംവാദത്തിലേക്ക് കൊണ്ടു വരുവാന്‍ ശ്രമിക്കുക. അതല്ലെങ്കില്‍ ബൈഡന്‍റെ മാനസികവും ശാരീരികവുമായ കരുത്തിനെ ചോദ്യം ചെയ്യാനും അദ്ദേഹം തയ്യാറായേക്കും.
നാല് വര്‍ഷം മുന്‍പുള്ള പ്രചാരണ വേളയില്‍ അത്തരം തന്ത്രങ്ങള്‍ ഒക്കെയും ട്രംപിന് ഗുണമായി ഭവിച്ചിട്ടുണ്ട്. പക്ഷെ ഇന്നിപ്പോള്‍ അദ്ദേഹം രാജ്യത്തിന്‍റെ തലവനായാണ് നില്‍ക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ ചട്ടമ്പി ശൈലി സ്വീകരിക്കുവാന്‍ വോട്ടര്‍മാര്‍ ഇനി തയ്യാറാകുമോ എന്നുള്ള കാര്യം വ്യക്തമല്ല.
എങ്ങിനെയായിരിക്കും ബൈഡന്‍റെ പ്രതികരണം?
ട്രമ്പിന്‍റെ പ്രചാരണ സന്ദേശങ്ങളുമായി കിടപിടിച്ചു പോവുക എന്നുള്ളത് പ്രയാസകരമായ കാര്യമാണ്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു വരിയിലൂടെയുള്ള ആക്രമണം മറ്റുള്ളവയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നു. 77 വയസുള്ള ബൈഡന്‍ അല്ലെങ്കില്‍ “ഉറക്കം തൂങ്ങി ജോ'' മാനസികമായും ശാരീരികമായും പ്രസിഡന്‍റ് ആവാന്‍ യോഗ്യനല്ല എന്നാണ് ആരോപണം. അതിനാല്‍ പ്രധാനപ്പെട്ട ഈ പദവി ഏറ്റെടുക്കുവാൻ തനിക്ക് കരുത്തുണ്ട് എന്ന് അമേരിക്കയെ ബോധ്യപ്പെടുത്തുവാന്‍ ഉള്ള ശ്രമത്തിലാണ് ബൈഡൻ
ട്രംപിന്‍റെ നിരന്തരമായ ആക്രമണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ തന്‍റെ കരുത്ത് തെളിയിക്കുവാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരും ബൈഡന്.
എന്നാല്‍ വിജയത്തിനുള്ള അളവു കോലായി വോട്ടര്‍മാര്‍ കണക്കാക്കുന്നത് അതാണോ എന്നുള്ള ചോദ്യം ഇവിടെ ഉന്നയിക്കുന്നത് പ്രസക്തമാണ്. അര നുറ്റാണ്ടോളമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ബൈഡന് ട്രംപിനേക്കാള്‍ എത്രയോ കൂടുതല്‍ അനുഭവജ്ഞാനം ഉണ്ട് സംവാദങ്ങളില്‍. മാത്രമല്ല, വിദേശ, ആഭ്യന്തര നയങ്ങളില്‍ ഒരുപോലെ ട്രംപിനേക്കാള്‍ മെച്ചപ്പെട്ട ഗ്രാഹ്യവുമുണ്ട് അദ്ദേഹത്തിന്. അതിനാല്‍ ബൈഡന് തീര്‍ച്ചയായും മുന്‍ തൂക്കമുണ്ട്.
എന്നാല്‍ പ്രാഥമിക സംവാദങ്ങളിലെല്ലാം തന്നെ അസന്തുലിതമായ പ്രകടനമാണ് മുന്‍ വൈസ് പ്രസിഡന്‍റ് കാഴ്ച വെച്ചിട്ടുള്ളത് എന്നത് ഡമോക്രാറ്റുകളെ സംബന്ധിച്ചിടത്തോളം ധാരാളമാണ് ഉല്‍കണ്ഠപ്പെടുവാന്‍.
വേദിയില്‍ വോട്ടര്‍മാര്‍ ആരെയായിരിക്കും കാണുക?
ബൈഡനെ ഒരു സോഷ്യലിസ്റ്റായി ചിത്രീകരിക്കുവാന്‍ ട്രംപും അദ്ദേഹത്തിന്‍റെ റിപ്പബ്ലിക്കന്‍ സഖ്യക്കാരും ശ്രമിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. സ്വയം ജനാധിപത്യ സോഷ്യലിസ്റ്റുകള്‍ എന്ന് വിശേഷിപ്പിച്ച ഒരു നിര പ്രാഥമിക സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഡമോക്രാറ്റുകളുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി ബൈഡന്‍ ഉയര്‍ന്നു വന്നപ്പോള്‍ ആരംഭിച്ചതാണ് ഇത്. അതേ സമയം തന്നെ ബൈഡന്‍ തന്‍റെ പ്രചാരണം ആരംഭിച്ചതു മുതല്‍ അദ്ദേഹവും കൂട്ടരും ട്രംപിനെ നിരന്തരം വര്‍ണ്ണവെറിയന്‍ എന്ന് വിളിച്ചു കൊണ്ടിരുന്നു.
നയങ്ങളെ കുറിച്ചും, ഓരോ വാദമുഖങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന മുദ്രാവാക്യങ്ങളെ കുറിച്ചും സംവദിക്കുവാനുള്ള പ്രൈം ടൈം അവസരമാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കാന്‍ പോകുന്നത്.
തന്‍റെ പാര്‍ട്ടിയുടെ ഏറ്റവും സ്വതന്ത്രമായ നിലപാടുകളുടെ കേന്ദ്ര ബിന്ദുവായി തന്നെ സ്വയം ഉയര്‍ത്തി കാട്ടി തുടങ്ങിയ ബൈഡന്‍ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിങ്ങനെയുള്ള മേഖലകളിലെ സര്‍ക്കാരിന്‍റെ പങ്കാളിത്തം വിശാലമാക്കുവാനുള്ള പദ്ധതികളെ ആസൂത്രണം ചെയ്തു കഴിഞ്ഞു. അത്തരം നയങ്ങള്‍ ഒന്നും തന്നെ സോഷ്യലിസ്റ്റ് നയങ്ങളല്ല. പക്ഷെ അവയൊക്കെയും നിര്‍ണായകമാം വിധം ഇടതു പക്ഷത്തെ പ്രതിനിധീകരിക്കുന്നതും നികുതി വര്‍ധന ആവശ്യപ്പെടുന്നവയും ആണ്.
വര്‍ണ്ണ വിവേചന മുദ്രാവാക്യം ഉപയോഗിക്കുകയും വെള്ളക്കാരായ ആളുകള്‍ക്ക് അമിതമായി ഗുണം നല്‍കുന്ന പദ്ധതികളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു വ്യക്തമായ രീതി ട്രംപ് സ്ഥാപിച്ചെടുത്തു കഴിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് പൗരാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന “കറുത്ത ജീവിതങ്ങളും പ്രധാനമാണ്” എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുവാന്‍ തന്‍റെ അധികാരത്തെ ഉപയോഗിച്ചു കഴിഞ്ഞിരിക്കുന്നു ട്രംപ്. ഈ പ്രതിഷേധക്കാരെ അദ്ദേഹം “ഭീകരര്‍'' എന്നാണ് വിളിക്കുന്നത്. മാത്രമല്ല, അത്തരം പ്രതിഷേധക്കാരുടെ കലാപകാരികളായ ജനക്കൂട്ടങ്ങള്‍ വെള്ളക്കാരായ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളിലേക്കാണ് അതിക്രമിച്ചു കയറുന്നത് എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.
സ്ഥാനാര്‍ത്ഥികളുടെ നയങ്ങളെക്കാള്‍ അവരുടെ വ്യക്തിത്വമായിരിക്കും കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റുക. എന്നാല്‍ അവരുടെ നയങ്ങളായിരിക്കും ഓരോ അമേരിക്കന്‍ വോട്ടര്‍മാരുടേയും ജീവിതങ്ങളെ തൊടുന്നത് എന്ന കാര്യത്തില്‍ സംശയമേയില്ല.
ട്രംപിന്‍റെ വ്യാജ പ്രസ്താവനകളെ എങ്ങിനെയായിരിക്കും ബൈഡന്‍ കൈകാര്യം ചെയ്യുക?
സംവാദത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തതയില്ലാത്ത ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുവാനും ട്രംപിനെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിച്ച് ശക്തിയാര്‍ജ്ജിക്കാനുമാണ് ബൈഡന്‍റെ സംഘം അദ്ദേഹത്തിന് നല്‍കുന്ന ഉപദേശം.
ട്രംപിന്‍റെ അവകാശ വാദങ്ങളെ നിഷേധിക്കുവാന്‍ ശ്രമിച്ചു കൊണ്ടു തന്നെ തന്‍റെ 90 മിനിട്ടുകളും ചെലവഴിക്കുവാന്‍ ബൈഡന് എളുപ്പം സാധിക്കും. മാത്രമല്ല, എവിടെയൊക്കെ അവസരങ്ങള്‍ ലഭ്യമാകുന്നുവോ അവിടെയൊക്കെയും പ്രസിഡന്‍റിന്‍റെ കളത്തിലേക്ക് പോരാട്ടത്തെ എത്തിക്കണം ബൈഡന്‍ എന്നും ഡമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഇത്തരം അരാജകത്വത്തിനെല്ലാം മുകളിലേക്ക് ഉയരണമെന്നാണ് ബൈഡന്‍റെ ആഗ്രഹം. വിട്ടു വീഴ്ചകള്‍ ചെയ്യുവാന്‍ തയ്യാറുള്ള ട്രംപ് യുഗത്തില്‍ മുഴച്ചു നിന്ന ഇരു തട്ടുകളിലായുള്ള പോരാട്ടങ്ങള്‍ മറി കടന്ന് രാജ്യത്തെ മുന്നോട്ട് നയിക്കുവാന്‍ കെല്‍പ്പുള്ള ഒരു വ്യക്തമായ ബദലായി തന്നെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
വളരെ ലോലമായ ഒരു സന്തുലിതാവസ്ഥയാണിത്. തന്‍റെ ഉപദേശകരുടെ ആസൂത്രണങ്ങള്‍ക്കനുസരിച്ച് നീങ്ങുവാന്‍ പലപ്പോഴും ബൈഡന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. വസന്തകാലത്ത് നടന്ന പ്രചാരണ വേളയില്‍ വോട്ടര്‍മാരുമായുള്ള ബന്ധം അദ്ദേഹത്തിന് നഷ്ടപ്പെട്ടതും ഓര്‍ക്കുന്നുണ്ടാകാം. തന്‍റെ തെരുവ് പ്രസംഗങ്ങള്‍ ചെറുതാക്കി വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നടത്തിയ ശ്രമം പ്രചാരണത്തില്‍ പാളിയത് ഓര്‍മിക്കുന്നു.
നമ്മള്‍ ഇതുവരെ കണ്ടതു പോലെ ഏറ്റവും മികച്ച സാഹചര്യങ്ങളില്‍ പോലും ട്രംപിനോട് നേരിട്ട് കൊമ്പു കോര്‍ക്കുക എന്നുള്ളത് പ്രയാസമാണെന്ന് ട്രംപിന്‍റെ മുന്‍ കാല സംവാദങ്ങളില്‍ കണ്ടിട്ടുള്ളതാണ്. ടിവി റിയാലിറ്റി ഷോകളിലെ ഈ മുന്‍ താരം ക്യാമറകൾക്ക് മുന്നില്‍ യാതൊരു കുലുക്കവുമില്ലാത്ത വ്യക്തിയാണ്. മാത്രമല്ല എന്ത് വേണമെങ്കിലും വിളിച്ചു പറയാന്‍ അദ്ദേഹം തയ്യാറുമാണ്. അത് സത്യമായാലും നുണയായാലും ശരി.
ജനാധിപത്യം എങ്ങിനെയായിരിക്കും വര്‍ത്തിക്കുക?
യാതൊരു അടിസ്ഥാനവുമില്ലാത്ത വോട്ടര്‍ തട്ടിപ്പുകളെ കുറിച്ചുള്ള ഉല്‍കണ്ഠകള്‍ ഉയര്‍ത്തി കൊണ്ട് തെരഞ്ഞെടുപ്പിന്‍റെ സത്യസന്ധതയെ തന്നെ വില കുറച്ചു കാട്ടുവാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചു വരികയാണ് ട്രംപ്. അഭിപ്രായ വോട്ടെടുപ്പുകളില്‍ ഓരോന്നിലും പുറകിലാവുമ്പോള്‍ തെരഞ്ഞെടുപ്പ് ദിവസം അടുക്കുന്നതോടു കൂടി അദ്ദേഹം അത്തരം മുന്നറിയിപ്പുകള്‍ കൂട്ടി കൊണ്ടേയിരിക്കുകയാണ്.
ട്രംപിന്‍റെ സന്ദേശങ്ങള്‍ ഒന്നും തന്നെ വസ്തുതകളുടെ പിന്തുണയോടെയുള്ളതല്ല. പക്ഷെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പലരും അത് വിശ്വസിക്കുന്നു. അതിനാല്‍ ട്രംപിന്‍റെ സന്ദേശങ്ങള്‍ എത്രത്തോളം ആളുകളില്‍ വിശ്വാസമുണര്‍ത്തും എന്നുള്ളത് നമ്മള്‍ കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ബൈഡനെ കുറിച്ചും ഒരുപക്ഷേ വാലസിനെ കുറിച്ചുള്ളതും.
മഹാമാരിയുടെ കാലത്ത് തെരഞ്ഞെടുപ്പില്‍ പരമാവാധി സുരക്ഷയോടെ പങ്കെടുക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നതിനാല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ കൈകാര്യം ചെയ്യുവാനുള്ള കഴിവ് എത്രത്തോളം പോസ്റ്റല്‍ വകുപ്പിന് ഉണ്ട് എന്നത് സംബന്ധിച്ചുള്ള ന്യായമായ ഉല്‍കണ്ഠകള്‍ ഉയര്‍ന്നു വരുന്നുണ്ട്. മാത്രമല്ല നിരവധി സംസ്ഥാനങ്ങള്‍ ഒരേ തരത്തിലുള്ള ബാലറ്റ് ഒഴിവാക്കുവാന്‍ പരക്കം പാഞ്ഞു തുടങ്ങിയിരിക്കുന്നു. പ്രാഥമിക തെരഞ്ഞെടുപ്പുകളെ വോട്ടെണ്ണല്‍ കാലതാമസം ബാധിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ നിര്‍ണായകമാം വിധം വോട്ടര്‍ തട്ടിപ്പ് നടക്കുന്നതിനുള്ള തെളിവുകള്‍ ഒന്നും തന്നെ ഇല്ലാ എന്നും 2020-ല്‍ അത് സംഭവിക്കാനുള്ള സാധ്യത തീരെ ഇല്ല എന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇന്നത്തെ സംവാദത്തിൽ ഉയരാന്‍ പോകുന്ന ശബ്ദഘോഷത്തിനിടയില്‍ വിദഗ്ധരുടെ ശബ്ദങ്ങള്‍ എത്രത്തോളം ഉച്ചത്തിൽ കേൾക്കും എന്ന് പറയാൻ കഴിയില്ല.