വാഷിങ്‌ടണ്‍ ഡിസി: കൊവിഡ് 19 പശ്ചാത്തലത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഓര്‍ലാന്‍റോ ഡിസ്‌നി വേൾഡ്, ഡിസ്‌നിലാന്‍റ് പാരിസ്, ഡിസ്‌നി ക്രൂയിസ് എന്നിവ താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കും. മാര്‍ച്ച് 15 മുതല്‍ മാസാവസാനം വരെ ഇവ അടച്ചുപൂട്ടുമെന്ന് ഡിസ്‌നി വ്യാഴാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ അറിയിച്ചു.
ഡിസ്‌നിലാൻഡ് റിസോർട്ടിൽ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും കാലിഫോർണിയന്‍ ഗവർണറിന്‍റെ ഉത്തരവ് പ്രകാരമാണ് പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവെക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇക്കാലയളവില്‍ ടിക്കറ്റുകൾ ബുക്ക് ചെയ്‌ത മുഴുവന്‍ സന്ദര്‍ശകര്‍ക്കും പണം തിരികെ നല്‍കും. രോഗബാധിത പ്രദേശങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം തുടര്‍ന്നും ലഭ്യമാക്കും. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഷാങ്‌ഹായ്, ഹോങ്കോങ് എന്നിവിടങ്ങളിലെ ഡിസ്‌നി പാര്‍ക്കുകൾ നേരത്തെ തന്നെ അടച്ചുപൂട്ടിയിരുന്നു.