ഹവാന:കഴിഞ്ഞ 24 മണിക്കൂറിനിടെ ക്യൂബയിൽ 811 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതു ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 50,590ആയി ഉയർന്നു. രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 324 ആയി. ഇവിടെ സമൂഹ വ്യാപനം വളരെ കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം ഡയറക്‌ടർ ഫ്രാൻസിസ്‌കോ ഡ്യൂറൻ അറിയിച്ചു. കൊവിഡിന്‍റെ മൂന്നാം തരംഗം ജനുവരിയിൽ ആരംഭിച്ചതോടെ ക്ലാസുകൾ താത്‌കാലികമായി നിർത്തി വയ്‌ക്കുകയും ഹോട്ടൽ, ബാർ, റസ്‌റ്റോറന്‍റുകൾ തുടങ്ങിയവ അടച്ചിടുകയും ചെയ്തു.
ക്യൂബയിൽ 811 പേർക്ക് കൂടി കൊവിഡ് - covid in cuba
ആകെ കൊവിഡ് രോഗികളുടെ എണ്ണം 50,590 ആണ്.