ETV Bharat / international

അമേരിക്കയില്‍ കൊവിഡ് മരണം ഒരു ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 100,030 ആയി. 17 ലക്ഷം ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 6774 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

covid death in us america news covid world news കൊവിഡ് അമേരിക്ക വാര്‍ത്തകള്‍ അമേരിക്ക വാര്‍ത്തകള്‍
അമേരിക്കയില്‍ കൊവിഡ് മരണം ഒരു ലക്ഷം കടന്നു
author img

By

Published : May 26, 2020, 11:18 PM IST

വാഷിങ്‌ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ലോകത്താദ്യമായാണ് ഒരു രാജ്യത്ത് കൊവിഡ് മരണം ഒരു ലക്ഷം കടക്കുന്നത്. ലോകത്താകെ റിപ്പോര്‍ട്ട് ചെയ്‌ത മൂന്നര ലക്ഷത്തിനടുത്ത് മരണങ്ങളില്‍ ഒരു ലക്ഷം മരണങ്ങളും അമേരിക്കയിലാണെന്നത് രാജ്യത്തെ ദുരന്തസാഹചര്യം വ്യക്തമാക്കുന്നു. ഇന്നലെ 225 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ രാജ്യത്തെ വൈറസ്‌ ബാധയേറ്റുള്ള മരണങ്ങള്‍ 100,030 ആയി. 17 ലക്ഷം ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 6774 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രധാന നഗരമായ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവുമുള്ളത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്‌ത ന്യൂയോര്‍ക്കില്‍ 29310 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ന്യൂ ജഴ്‌സിയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഒന്നര ലക്ഷത്തോളം കൊവിഡ് ബാധിതരുള്ള സംസ്ഥാനത്ത് 11192 പേര്‍ മരിച്ചു.

ലോകത്താകെ 56 ലക്ഷത്തോളം പേര്‍ക്കാണ് വൈറസ്‌ ബാധിച്ചിരിക്കുന്നത്. ഇതില്‍ 24 ലക്ഷത്തോളം ആളുകള്‍ രോഗമുക്തി നേടി. 349,301 പേര്‍ക്കാണ് ജീവൻ നഷ്‌ടമായത്. രോഗം ബാധിച്ച് ചികിത്സയിലുള്ളവരില്‍ 53,209 പേരുടെ നില അതീവ ഗുരുതരമാണ്. ലോകത്താകെ ഇന്നലെ മാത്രം 1688 പേര്‍ മരിച്ചിട്ടുണ്ട്. 53,258 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ബ്രസീലിലും, റഷ്യയിലും വൈറസ്‌ വ്യാപനം ശക്തിപ്പെടുകയാണ്. ഇരു രാജ്യങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ബ്രസീലില്‍ 23606 പേര്‍ക്ക് ജീവന്‍ നഷ്‌ടമായപ്പോള്‍, റഷ്യയില്‍ മരണം 3807 ആയി. റഷ്യയില്‍ ഇന്നലെ മാത്രം 174 പേര്‍ മരിക്കുകയും, 8915 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.