പനാമ: കൊവിഡിന്‍റെ ബ്രസീലിയന്‍ വകഭേദം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി പനാമ ആരോഗ്യ മന്ത്രാലയം. യാത്രയ്ക്കുള്ള പുതിയ നിയന്ത്രണങ്ങൾ മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ പനാമയിലെ പൗരന്മാരല്ലാത്തവര്‍ രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ബ്രസീല്‍ സ്വദേശിയായ യുവതി പനാമയിലേക്ക് തിരിച്ച് വരുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ഇവരില്‍ പി 1 സാർസ് കോവ് -2 വേരിയന്‍റ് കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പനാമയിൽ ആകെ 3,53,497 കൊറോണ വൈറസ് കേസുകളും 6,000ല്‍ അധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.