ഒട്ടാവ: കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കാനഡ പിന്‍വലിച്ചു. സെപ്‌റ്റംബര്‍ 27 മുതല്‍ ഇന്ത്യയില്‍ നിന്ന് കാനഡയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന് കാനഡ സര്‍ക്കാര്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള ആഭ്യന്തര, സ്വകാര്യ യാത്ര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം സെപ്‌റ്റംബര്‍ 26 വരെ നീട്ടിയിരുന്നു.
അംഗീകൃത ലബോറട്ടറിയില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈയില്‍ കരുതണമെന്ന് നിര്‍ദേശമുണ്ട്. യാത്രയ്ക്ക് 18 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള എയര്‍ കാനഡ ഫ്ലൈറ്റുകള്‍ സെപ്റ്റംബര്‍ 27 മുതല്‍ പുനരാരംഭിക്കുമെങ്കിലും കാനഡയിലേയ്ക്കുള്ള എയര്‍ ഇന്ത്യ ഫ്ലൈറ്റുകള്‍ സെപ്റ്റംബര്‍ 30ന് മാത്രമേ പുനരാരംഭിക്കു.
Also read: സാങ്കേതിക തകരാർ; തിരുവനന്തപുരം-ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി