വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക്ക് നോമിനി ജോ ബൈഡനും അടുത്ത ആഴ്ച മുഖാമുഖം കാണും. തെരഞ്ഞെടുപ്പിന് മുന്‍പ് കൊവിഡ് മഹാമാരിയും രാജ്യത്ത് നടക്കുന്ന കലാപങ്ങളും അടക്കം ഇരു പ്രസിഡന്‍റ് സ്ഥാനാര്‍ഥിമാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യും. സെപ്തംബര്‍ 29ന് ക്ലവന്‍റില്‍ നടക്കുന്ന യോഗത്തില്‍ ഇരുവരും മുഖാമുഖം വരുമെന്നാണ് അറിയിപ്പ്. ആറോളം വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടക്കും.
ഫോക്ക്സ് ന്യൂസിന്‍റെ ക്രസ് വാലസാണ് ചോദ്യങ്ങള്‍ അവതരിപ്പിക്കുന്നതും ചര്‍ച്ച നയിക്കുന്നതും. എല്ലാ വിഷയത്തിലും ഇരുവര്‍ക്കും 15 മിനിട്ട് വീതം സംസാരിക്കാനാകും. ട്രംപും ബൈഡൻ റെക്കോഡുകളും, സുപ്രീം കോടതി, കൊവിഡ് -19, സമ്പദ്‌വ്യവസ്ഥ, നഗരങ്ങളിലെ വംശഹത്യയും അക്രമവും, തിരഞ്ഞെടുപ്പിന്‍റെ സമഗ്രത തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ വിഷയത്തില്‍ മാറ്റമുണ്ടായേക്കാമെന്നും വാർത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.