ബ്രസീലിയ: ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 47,161 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . 1085 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 117,665 ആയി. കൊവിഡ് വ്യാപനത്തില്‍ അമേരിക്കയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 5.8 മില്യണ്‍ കൊവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍ച്ച് 11നാണ് കൊവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് ആഗോള കൊവിഡ് കേസുകളുടെ എണ്ണം 24,032,128 ഉം മരണസംഖ്യ 822,480 ഉം ആണ്.