ഒട്ടാവ: ജൂൺ 23, കനേഡിയന്‍ ചരിത്രത്തിലെ കറുത്ത ദിനമാണ്. എയർ ഇന്ത്യയുടെ ബോയിംഗ് വിമാനത്തിൽ തീവ്രവാദികൾ വെച്ച ബോംബ് പൊട്ടിത്തെറിച്ച് 329 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 12 വയസ്സിന് താഴെയുള്ള 86 കുട്ടികൾ ഉൾപ്പെടെ 280 കനേഡിയൻ പൗരന്മാർ ഉൾപ്പെടുന്നു. ഈ ദിനത്തിൽ ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർമിക്കുക മാത്രമല്ല തീവ്രവാദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് തങ്ങളുടെ സേവനങ്ങളിലൂടെ തെളിയിക്കുകയാണ്.
Also read: ഫിലിപ്പീൻ മുൻ പ്രസിഡന്‍റ് ബെനിഗ്നോ അക്വിനോ മൂന്നാമൻ അന്തരിച്ചു
രാജ്യത്തെ സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ ബോംബാക്രമണത്തെക്കുറിച്ചുള്ള ഒരു അധ്യായം ഉൾപ്പെടുത്താൻ ജില്ലാ സ്കൂൾ ബോർഡുകളോട് നിർദ്ദേശിക്കാൻ പ്രീമിയർ ഒന്‍റാരിയയോട് പ്രമുഖ കനേഡിയൻ ഹിന്ദു സംഘടനയായ ദി ഹിന്ദു ഫോറം കാനഡ അഭ്യർഥിച്ചു. ദുരന്തത്തെക്കുറിച്ച് വ്യാപകമായ അവബോധം കുട്ടികളിൽ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് ദി ഹിന്ദു ഫോറം കാനഡ പറഞ്ഞു. ദുരന്തമുണ്ടായി 36 വർഷം പിന്നിട്ടിട്ടും പ്രിയപ്പെട്ടവരുടെ മരണം നൽകിയ നടുക്കത്തിൽ നിന്ന് ഇപ്പോഴും പല കുടുംബങ്ങളും കരകയറിയിട്ടില്ല.