ഒട്ടാവ: കൊറോണ വൈറസ് വാക്സിനുകൾ അയച്ചതിന് ഇന്ത്യയോട് കാനഡ നന്ദി പറഞ്ഞു. 500,000 ഡോസുകൾ മാർച്ച് 4ന് കാനഡയില്‍ എത്തി. കൊവിഡ് വാക്സിൻ കാനഡയിലെത്തിയെന്നും എല്ലാവരും അത് സ്വീകരിക്കണമെന്നും വാക്സിന്‍ എത്തിച്ച ഇന്ത്യക്ക് നന്തി അറിയിക്കുന്നതായും എംപി അനിത ആനന്ദ് ട്വിറ്ററില്‍ കുറിച്ചു. ഭാവിയിലും ഇത്തരത്തിലുള്ള സഹകരണം പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി. ഈ ആഴ്ച 944,600 ഡോസ് കൊവിഡ് -19 വാക്സിനുകൾ കാനഡയിൽ എത്തുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു. അതിൽ 444,600 ഡോസുകൾ ഫൈസറും 500,000 ഡോസ് അസ്ട്രാസെനെക്ക വാക്സിനുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിച്ചു. കാനഡയുടെ കൊവിഡ് -19 വാക്സിനേഷൻ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് മോദി ഉറപ്പ് നൽകി. കൊവിഡിനെ കീഴടക്കാൻ ലോകത്തിന് കഴിഞ്ഞാൽ, അത് ഇന്ത്യയുടെ ഔഷധ ശേഷി കൊണ്ടാണെന്ന് കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയോടും വാക്സിൻ വ്യവസായത്തോടും കാട്ടിയ ഊഷ്മളമായ വാക്കുകൾക്ക് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് അറിയിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദർ പൂനവല്ല.