ETV Bharat / international

കാനഡയില്‍ കൊവിഡ് വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു; യുദ്ധസ്‌മാരകത്തിന് സമീപം മൂത്രമൊഴിച്ച് പ്രതിഷേധക്കാര്‍

author img

By

Published : Feb 2, 2022, 9:35 AM IST

പാര്‍ലമെന്‍റിന് സമീപത്തെ ഗതാഗതം സമരക്കാര്‍ തടയുകയുണ്ടായി. കാനഡയില്‍ പ്രക്ഷോഭം കനത്തതോടെ ജസ്റ്റിൻ ട്രൂഡോ രഹസ്യ സങ്കേതത്തിലേക്ക് താമസം മാറിയതായി ജനുവരി 29 ന് വാര്‍ത്ത പുറത്തുവന്നിരുന്നു. പാര്‍ലമെന്‍റ് ഹില്‍ പ്രദേശത്ത് പ്രതിഷേധക്കാര്‍ വന്‍ തോതില്‍ തമ്പടിച്ചതോടെയാണ് അദ്ദേഹം രാജ്യ തലസ്ഥാനത്തെ വീട് ഉപേക്ഷിച്ചത്.

കാനഡയില്‍ കൊവിഡ് വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭം  കാനഡയില്‍ യുദ്ധസ്‌മാരകത്തിന് സമീപം മൂത്രമൊഴിച്ച് പ്രതിഷേധം  Canada Anti covid vaccine protest Strengthens  Anti covid vaccine protest in Canada  protest Strengthens in Canada
കാനഡയില്‍ കൊവിഡ് വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു; യുദ്ധസ്‌മാരകത്തിന് സമീപം മൂത്രമൊഴിച്ച് പ്രതിഷേധക്കാര്‍

ടൊറന്‍റോ: അതിർത്തി കടന്നെത്തുന്ന ചരക്കുലോറി തൊഴിലാളികള്‍ക്ക് വാക്‌സിൻ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം കാനഡയില്‍ കനക്കുന്നു. വാക്‌സിന്‍ വിഷയത്തിനൊപ്പം മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

ആയിരക്കണക്കിന് പേരാണ് പാര്‍ലമെന്‍റിന് മുന്‍പില്‍ തമ്പടിച്ചിരിക്കുന്നത്. സമീപത്തെ ഗതാഗതം സമരക്കാര്‍ തടഞ്ഞു. ദേശീയ യുദ്ധസ്‌മാരകത്തിന് സമീപം മൂത്രമൊഴിക്കുകയും സൈനികന്‍റെ ശവകുടീരത്തിനരികെ പ്രതിഷേധക്കാര്‍ നൃത്തം ചെയ്യുകയുമുണ്ടായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

പ്രതിഷേധക്കാരില്‍ ചിലര്‍ സ്വസ്‌തി അടയാളങ്ങളും പതാകകളും ഉയര്‍ത്തിക്കാണിക്കുകയുമുണ്ടായി. 80 ശതമാനത്തിലധികം കൊവിഡ് വാക്‌സിനേഷൻ പൂര്‍ത്തീകരിച്ച രാജ്യമാണ് കാനഡ.

ALSO READ: Ukraine Tensions | കിഴക്കന്‍ യൂറോപ്പില്‍ സൈനിക നീക്കത്തിനില്ല ; നയം വ്യക്തമാക്കി യു.എസ്

പ്രതിഷേധക്കാര്‍ ന്യൂനപക്ഷം മാത്രമാണെന്നും പ്രത്യേക ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴുണ്ടായ സംഭവമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കാനഡയില്‍ പ്രക്ഷോഭം കനത്തതോടെ ജസ്റ്റിൻ ട്രൂഡോ രഹസ്യ സങ്കേതത്തിലേക്ക് താമസം മാറിയതായി ജനുവരി 29 ന് വാര്‍ത്ത പുറത്തുവന്നിരുന്നു. പാര്‍ലമെന്‍റ് ഹില്‍ പ്രദേശത്ത് പ്രതിഷേധക്കാര്‍ വന്‍ തോതില്‍ തമ്പടിച്ചതോടെയാണ് അദ്ദേഹം രാജ്യ തലസ്ഥാനത്തെ വീട് ഉപേക്ഷിച്ചത്.

കുടുംബത്തോടൊപ്പമാണ് പ്രധാനമന്ത്രി രഹസ്യയിടത്തിലേക്ക് മാറിയതെന്നായിരുന്നു വിവരം. ചരക്കുലോറി ജീവനക്കാര്‍ക്ക് വാക്‌സിൻ നിര്‍ബന്ധമെന്ന ഉത്തരവിനുപുറമെ, കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയുമുണ്ടായി. ഇതിനെതിരെ ട്രക്ക് തൊഴിലാളികള്‍, അവരുടെ കുടുംബങ്ങള്‍, മറ്റ് ജനവിഭാഗങ്ങള്‍ എന്നിവരാണ് പ്രതിഷേധത്തിനായി തെരുവിലേക്ക് ഒഴുകിയെത്തിയത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.