ETV Bharat / international

സാമ്പത്തിക കുറ്റവാളികൾക്ക് സുരക്ഷിത താവളം നിഷേധിച്ച് ബ്രിക്‌സ് രാജ്യങ്ങൾ

ആഭ്യന്തര നിയമത്തിന്‍റെ സഹായത്തോടെ അഴിമതിക്കെതിരെ ശക്തമായ ആഗോള പ്രതിബദ്ധത വളർത്തിയെടുക്കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് വ്യാഴാഴ്‌ച നടന്ന ഉച്ചകോടിയിൽ ബ്രിക്‌സ് രാജ്യങ്ങൾ നിലപാടെടുത്തു

സാമ്പത്തിക കുറ്റവാളികൾക്ക് സുരക്ഷിത താവളം നിഷേധിച്ചുകൊണ്ട് ബ്രിക്‌സ് രാജ്യങ്ങൾ
author img

By

Published : Nov 15, 2019, 1:39 PM IST

ബ്രസീലിയ: അഴിമതിക്കെതിരെ പോരാടാനുള്ള പ്രതിബദ്ധത അറിയിച്ച് ബ്രിക്‌സ് രാജ്യങ്ങൾ. സാമ്പത്തിക കുറ്റവാളികൾക്ക് സുരക്ഷിത താവളം നിഷേധിക്കുന്നതിനും അത്തരം കുറ്റകൃത്യങ്ങളുടെ വരുമാനം സ്വദേശത്തേക്ക് കൊണ്ടുപോകാൻ സഹായിക്കുന്ന ബഹുമുഖ ശ്രമങ്ങളിൽ പങ്ക് ചേരുന്നുവെന്നും വ്യാഴാഴ്‌ച നടന്ന ഉച്ചകോടിയിൽ ബ്രിക്‌സ് രാജ്യങ്ങൾ അറിയിച്ചു. പൊതുമേഖലയിൽ സമഗ്രമായ നടപടികൾ സ്വീകരിക്കുന്നതിനും സ്വകാര്യ സംരംഭങ്ങളിൽ സമഗ്രമായ മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് ബ്രിക്‌സ് രാജ്യങ്ങൾ നിലപാടെടുത്തു. ആഭ്യന്തര നിയമത്തിന്‍റെ സഹായത്തോടെ അഴിമതിക്കെതിരെ ശക്തമായ ആഗോള പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനും ബ്രിക്‌സ് രാജ്യങ്ങൾക്കിടയിലെ സമ്പാദ്യം വീണ്ടെടുക്കലിനെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുന്നതിനും കേസ് സഹകരണത്തിനും ബ്രിക്‌സ് ഉച്ചകോടികൾ പൂർണമായും ഉപയോഗപ്പെടുത്തുമെന്നും യോഗത്തിൽ നേതാക്കന്മാർ പറഞ്ഞു. വിനിമയ കാഴ്‌ചപ്പാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎൻസിഎസി(അഴിമതി വിരുദ്ധ ഐക്യരാഷ്‌ട്ര കൺവെൻഷൻ), ജി-20 അഴിമതി വിരുദ്ധ പ്രവർത്തന സംഘങ്ങളെ സഹായിക്കുമെന്നും രാജ്യങ്ങൾ അറിയിച്ചു.

സുതാര്യതയും വിവര കൈമാറ്റവും സംബന്ധിച്ച ആഗോള മാനദണ്ഡങ്ങൾ അടിസ്ഥാന നഷ്‌ടത്തിനും ലാഭ വ്യതിയാനത്തിനും (ബിഇപിഎസ്) എതിരെയുള്ള കുറഞ്ഞ മാനദണ്ഡങ്ങൾ ആസൂത്രണ തന്ത്രങ്ങളെ സൂചിപ്പിക്കുന്നുവെന്ന് ബ്രിക്‌സ് രാജ്യങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവർ അംഗീകരിച്ചു. നികുതി ആവശ്യങ്ങൾക്കായുള്ള സ്വയം പ്രേരിത വിവര കൈമാറ്റത്തിലെ പുരോഗതി സംബന്ധിച്ച നികുതി സുതാര്യതയിലെ സമീപകാലത്തെ നേട്ടങ്ങൾ സ്വാഗതം ചെയ്യുന്നുണ്ടെന്നും ബ്രിക്‌സ് രാജ്യങ്ങള്‍ വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾ ആഴത്തിലാക്കാനും നികുതി സംബന്ധിച്ച വിവരങ്ങൾ കൈമാറ്റം ചെയ്യാനും പ്രതിജ്ഞാബദ്ധരാണ്. ബ്രിക്‌സ് കസ്റ്റംസ് അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻസ് എഗ്രിമെന്‍റിന്‍റെ കുറിപ്പ് സംബന്ധിച്ച നേട്ടങ്ങൾക്കും വേഗത്തിലുള്ള നിഗമനത്തിനും അതിന്‍റെ നടത്തിപ്പിനും വേണ്ടി പ്രവർത്തിക്കുക എന്ന നിർദേശം ഉചിതമായ അധികാരികൾക്ക് നൽകിയതും ബ്രിക്‌സ് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.

2022 ൽ നടപ്പിലാക്കാനിരിക്കുന്ന പരസ്‌പര അംഗീകാരത്തോടെയുള്ള നിയന്ത്രണങ്ങളെയും സാമ്പത്തിക ഓപ്പറേറ്റർമാരെയും ഉൾക്കൊള്ളിച്ച ബ്രിക്‌സ് അംഗീകൃത സാമ്പത്തിക ഓപ്പറേറ്റർ പ്രോഗ്രാമിനെ സ്വാഗതം ചെയ്യുന്നുവെന്നും ബ്രിക്‌സ് കസ്റ്റംസ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും അധികാരികളെ ഭാവിയിലേക്ക് നയിക്കുന്നതിനുമായുള്ള തികഞ്ഞ പരിശീലനം നൽകുന്നതിനെയും നേതാക്കന്മാർ അംഗീകരിച്ചു. ബ്രിക്‌സ് കസ്റ്റംസ് പരിശീലന കേന്ദ്രങ്ങളുടെ വ്യാപാര സാധ്യതകൾ തിരിച്ചറിയുകയും വ്യാപാര സൗകര്യം, നിയമ നിർവഹണം, നൂതന വിവര സാങ്കേതിക വിദ്യകളുടെ ഉപയോഗം, ശേഷി വർധിപ്പിക്കൽ എന്നിവയുൾപ്പെടെ പ്രസക്തമായ ബഹുമുഖ വേദികളിൽ മെച്ചപ്പെട്ട ഇൻട്രാബ്രിക്‌സ് സഹകരണം ആവശ്യപ്പെടുകയും ചെയ്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.