ബ്രസീലിയ: ബ്രസീലിൽ കൊവിഡ് മരണങ്ങൾ 2,94,000 കടന്നു. 1,290 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,774 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,19,98,233 ആയി.
ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം സാവോ പോളോയിൽ കൊവിഡ് ബാധിതരെക്കൊണ്ട് ആശുപത്രികളും അത്യാഹിത വിഭാഗങ്ങളും നിറഞ്ഞു. വകഭേദം വന്ന വൈറസ് മൂലം 60 വയസിൽ താഴെയുള്ളവരുടെ മരണനിരക്ക് കഴിഞ്ഞ മാർച്ചിനെ അപേക്ഷിച്ച് 35 ശതമാനം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. റിയോ ഗ്രാൻഡ് ഡോ സളിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.