ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 790 പേർ.37,498 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്താകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 16,120,756 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More………ആശങ്കപ്പെടുത്തി ബ്രസീലില്‍ മരണനിരക്ക് ഉയരുന്നു
അമേരിക്കക്ക്ശേഷം ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മരണസംഖ്യയാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതാണ് ബ്രസീല്‍. അമേരിക്കയും ഇന്ത്യയും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 62.6 ദശലക്ഷം ആളുകൾക്കാണ് ഇതുവരെ ബ്രസീലില്‍ വാക്സിന്‍ നല്‍കിയത്.