ETV Bharat / international

ബ്രസീലിൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം; 52 പേർ കൊല്ലപ്പെട്ടു - ബ്രസീലിൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം

ബ്രസീലിലെ അല്‍താമിറ ജയിലിൽ തടവിൽ കഴിയുന്ന ഇരുവിഭാഗങ്ങള്‍ തമ്മിലാണ് സംഘർഷമുണ്ടായത്

ബ്രസീലിൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം
author img

By

Published : Jul 30, 2019, 12:47 PM IST

സാവോപോളോ: ബ്രസീലിലെ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ 52 മരണം. ബ്രസീലിലെ അല്‍താമിറ ജയിലിൽ ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തടവിൽ കഴിയുന്ന ഇരുവിഭാഗങ്ങള്‍ തമ്മിലാണ് സംഘർഷമുണ്ടായത്. അഞ്ച് മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിൽ 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഒരു വിഭാഗം ജയിലിന് തീവച്ചതിനെ തുടർന്ന് നിരവധി പേർ പൊള്ളലേറ്റും മരിച്ചു. ജയിലിലെ രണ്ട് ജീവനക്കാരെ തടവുകാര്‍ ആദ്യം ബന്ദിയാക്കിയിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചു. ബ്രസീലില്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അല്‍താമിറ ജയില്‍.

Intro:Body:Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.