ബ്രസീലിയ: ബ്രസീലിൽ 968 മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 188,259 ആയി ഉയർന്നു. 55,202 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,318,821 ആയി. ഇതുവരെ 6,354,972 പേർ രോഗമുക്തി നേടി. ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾ കൊവിഡ് വ്യാപനം കൂട്ടാനുള്ള സാധ്യത കണക്കിലെടുത്ത് സാവോ പോളോയിൽ ലോക്ക് ഡൗൺ കർശനമാക്കാനാണ് സർക്കാർ തീരുമാനം. സാഹചര്യം കണക്കിലെടുത്ത് ഡിസംബർ 25 മുതൽ 27 വരെയും ജനുവരി ഒന്ന് മുതൽ മൂന്ന് വരെയും വ്യാപാര സ്ഥാപനങ്ങൾ അടയ്‌ക്കുമെന്ന് സാവോ പോളോ സാമ്പത്തിക വികസന സെക്രട്ടറി പാട്രീഷ്യ എല്ലെൻ പറഞ്ഞു.
ബ്രസീലിൽ 968 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
രാജ്യത്തെ ആകെ മരണസംഖ്യ 188,259