ബ്രസീലിയ: തെരഞ്ഞെടുപ്പ് ചൂടിനിടയിലും ബ്രസീലിൽ കൊവിഡ് മരണമുയരുകയാണ്. കൊവിഡ് വ്യാപനം കാരണം മാറ്റി വച്ച മുനിസിപ്പൽ തെരഞ്ഞെടുപ്പാണിന്ന് ബ്രസീലിൽ നടക്കുന്നത്. നിരവധി പേർ ഈ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 921 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 165,000 ആയി ഉയർന്നു. 38,307 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,848,959 ആയി ഉയരുകയും ചെയ്തു. ലോകത്തിൽ കൊവിഡ് മരണസംഖ്യ കൂടുതലുള്ള രണ്ടാമത്തെ രാജ്യവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ രാജ്യവുമാണ് ബ്രസീൽ.