വാഷിങ്ടൺ: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ഫോണിൽ ആശയവിനിമയം നടത്തി. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇരുവരും തമ്മിൽ നേരിട്ട് സംഭാഷണത്തിൽ ഏർപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ, ആഴത്തിലും വിശാലവുമായ രീതിയിൽ ആശയവിനിമയം നടത്തിയെന്ന് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ കൂടിയായിരുന്നു ടെലഫോൺ സംഭാഷണം. രണ്ട് ദിവസം മുമ്പാണ് രാജ്യത്ത് താലിബാൻ ഇടക്കാല സർക്കാരിന് രൂപം നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിന്‍റെ ഭാഗമാണ് സംഭാഷണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അമേരിക്കയുടെ തുടർച്ചയായ ശ്രമത്തിന്‍റെ ഭാഗമാണ് ചർച്ചയെന്നും ഇന്തോ പസഫിക് മേഖലയിലും ലോകത്തും സമാധാനം, സുസ്ഥിരത, സമൃദ്ധി കാത്തു സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ബൈഡൻ സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞെന്നുമാണ് റിപ്പോർട്ടുകൾ.
READ MORE: വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞു കയറി ചൈനീസ് സർക്കാർ; താരാരാധനയിൽ പോലും നിയന്ത്രണം