വാഷിംഗ്‌ടൺ : അമേരിക്കയിലെ സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ നിർദേശങ്ങളെ അഭിനന്ദിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. പൂർണമായും പ്രതിരോധ കുത്തിവയ്‌പ് എടുത്തവർ വീടിനകത്തും പുറത്തും ഇനി മാസ്‌ക് ധരിക്കേണ്ട എന്നതാണ് പ്രധാന നിർദേശം.
കൂടുതൽ പേർ വാക്‌സിൻ സ്വീകരിക്കണമെന്ന് ജോ ബൈഡൻ അറിയിച്ചു. മാത്രമല്ല ഇത് അമേരിക്കയുടെ മഹത്തായ ദിനമാണെന്നും രാജ്യത്ത് വേഗത്തിൽ വാക്‌സിനേഷൻ നടത്തിയതിലൂടെ നേടിയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്‌ത്രജ്ഞര്‍, ഗവേഷകർ, മരുന്ന് കമ്പനികൾ, നാഷണൽ ഗാർഡ്, യുഎസ് മിലിട്ടറി, ഡോക്‌ടർമാർ, നഴ്‌സുമാർ, ഫാർമസിസ്‌റ്റുകൾ തുടങ്ങി നിരവധി പേരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണിതെന്നും അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.
കൂടുതൽ വായനക്ക്:പൂർണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്തവര്‍ക്ക് മാസ്‌ക് ആവശ്യമില്ലെന്ന് സിഡിസി