ETV Bharat / international

അഫ്‌ഗാനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്മാറ്റം: നിര്‍ണായക തീരുമാനം ഉടന്‍ - അമേരിക്ക സൈനിക പിന്മാറ്റം ബൈഡന്‍ വാര്‍ത്ത

അഫ്‌ഗാനിലെ രക്ഷാദൗത്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജി-7 രാജ്യങ്ങളുടെ വിര്‍ച്ച്വല്‍ യോഗം ഇന്ന് ചേരുന്നുണ്ട്

അമേരിക്ക രക്ഷാദൗത്യം വാര്‍ത്ത  അമേരിക്ക കാബൂള്‍ രക്ഷാദൗത്യം വാര്‍ത്ത  അമേരിക്ക കാബൂള്‍ ഒഴിപ്പിക്കല്‍ വാര്‍ത്ത  കാബൂള്‍ അമേരിക്ക രക്ഷാദൗത്യം വാര്‍ത്ത  വൈറ്റ് ഹൗസ് ട്വിറ്റര്‍ വാര്‍ത്ത  അമേരിക്ക രക്ഷാദൗത്യം വാര്‍ത്ത  അമേരിക്ക ഒഴിപ്പിക്കല്‍ കാബൂള്‍ വാര്‍ത്ത  US evacuates 10,900 people news  us evacuation news  white house twitter news  america evacuation kabul news  kabul us evacuation news  afganistan america evacuation news  taliban latest news  അമേരിക്ക സൈനിക പിന്മാറ്റം വാര്‍ത്ത  അഫ്‌ഗാന്‍ സൈനിക പിന്മാറ്റം വാര്‍ത്ത  അമേരിക്ക സൈനിക പിന്മാറ്റം ബൈഡന്‍ വാര്‍ത്ത  biden afgan evacuation deadline news
കാബൂളില്‍ നിന്ന് 10,900 പേരെ പുറത്തെത്തിച്ചതായി അമേരിക്ക
author img

By

Published : Aug 24, 2021, 7:47 AM IST

വാഷിങ്ടണ്‍: അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്മാറ്റത്തിന്‍റെ തീയതി നീട്ടുമോയെന്ന് ഇന്നറിയാം. പ്രസിഡന്‍റ് ജോ ബൈഡന്‍ ഉടന്‍ നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്മാറ്റം ദീര്‍ഘിപ്പിക്കണമോ എന്നത് സംബന്ധിച്ച് സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണെന്നും നീട്ടേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

  • Update: Between 3 AM and 3 PM ET today, a total of approximately 10,900 people were evacuated from Kabul. 15 U.S. military flights carried approximately 6,660 evacuees, and 34 coalition flights carried 4,300 people.

    — The White House (@WhiteHouse) August 23, 2021 " class="align-text-top noRightClick twitterSection" data=" ">

സൈനിക പിന്മാറ്റം നീട്ടുമോ?

അഫ്‌ഗാനിലെ രക്ഷാദൗത്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജി-7 രാജ്യങ്ങളുടെ വിര്‍ച്ച്വല്‍ യോഗം ഇന്ന് ചേരുന്നുണ്ട്. യോഗത്തില്‍ ബൈഡന്‍ ഇത് സംബന്ധിച്ച് സൂചന നല്‍കിയേക്കും. അഫ്‌ഗാനിസ്ഥാനിലേത് ചരിത്രത്തിലെ തന്നെ ഏറ്റവും ദുഷ്ക്കരമേറിയ രക്ഷാദൗത്യമെന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ പറഞ്ഞിരുന്നു.

ഓഗസ്റ്റ് 31നാണ് അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഒഴിപ്പിക്കേണ്ട ആളുകളെ എണ്ണമെടുക്കുമ്പോള്‍ ഇത് സാധ്യമല്ലെന്ന് യുഎസ് ഹൗസ് ഇന്‍റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആദം ഷിഫ് പറയുന്നു. അതേസമയം, അമേരിക്കയോ യുകെയോ ഒഴിപ്പിക്കലിന്‍റെ സമയപരിധി നീട്ടുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

10,900 പേരെ കൂടി പുറത്തെത്തിച്ചു

ഇതിനിടെ, അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് കഴിഞ്ഞ ദിവസം 10,900 പേരെ എയര്‍ ലിഫ്റ്റ് ചെയ്‌തുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തിങ്കളാഴ്‌ച 12 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തില്‍ 49 വിമാനങ്ങളിലായി 10,900 പേരെയാണ് അമേരിക്ക പുറത്തെത്തിച്ചത്. ഓഗസ്റ്റ് 14 മുതല്‍ ഇതുവരെ 48,000 പേരെ പുറത്തെത്തിച്ചുവെന്നും വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്‌തു.

കാബൂളില്‍ നിന്ന് ഖത്തര്‍, യുഎഇ, കുവൈത്ത്, ബഹ്റിന്‍, ഇറ്റലി, സ്പെയിന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കയുടെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. 200 ഓളം വിമാനങ്ങളാണ് രക്ഷാദൗത്യത്തിനുള്ളതെന്ന് യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമാന്‍ഡര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂലൈ അവസാനം മുതല്‍ 53,000 പേരെയാണ് അമേരിക്ക പുറത്തെത്തിച്ചത്.

Read more: അഫ്‌ഗാനിലെ രക്ഷാദൗത്യം: സൈന്യവുമായി ചര്‍ച്ച നടത്തുകയാണെന്ന് ബൈഡന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.