ETV Bharat / international

യുഎസിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മരണങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്ക് ഭരണകൂടം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നിരവധി പേര്‍ മരിച്ചതായാണ് വൈറ്റ് ഹൗസ് വക്താവ് ജെന്‍സാകി അറിയിച്ചത്.

At least six, including police officer, killed in Colorado shooting  killed in Colorado shooting  Colorado shooting  കൊളറാഡോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്  കൊളറാഡോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്  പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്  സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്  വെടിവെപ്പ്  ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കൊളറാഡോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
author img

By

Published : Mar 23, 2021, 7:25 AM IST

Updated : Mar 23, 2021, 8:35 AM IST

കൊളറാഡോ: യുഎസിലെ കൊളറാഡോയിലെ ബോള്‍ഡറില്‍ സൂപ്പർ മാർക്കറ്റിൽ ഉണ്ടായ വെടിവെപ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണെന്നും ബോള്‍ഡര്‍ സിറ്റി പൊലീസ് അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇയാളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം മരണസംഖ്യ സംബന്ധിച്ച കൃത്യമായ കണക്ക് ഭരണകൂടം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നിരവധി പേര്‍ മരിച്ചതായാണ് വൈറ്റ് ഹൗസ് വക്താവ് ജെന്‍സാകി അറിയിച്ചത്. കഴിഞ്ഞ ആഴ്ച ജോർജിയയിലെ അറ്റ്ലാന്‍റയിലെ മസാജ് പാർലറുകളിൽ ഒരു തോക്കുധാരി എട്ട് പേരെ വെടിവച്ചു കൊന്നിരുന്നു.

Last Updated : Mar 23, 2021, 8:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.