ETV Bharat / international

യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സുമായി ബന്ധപ്പെട്ട അഞ്ച് പേര്‍ക്ക് കൊവിഡ് - യുഎസ് തെരഞ്ഞെടുപ്പ്

ചീഫ് സ്റ്റാഫ് മാര്‍ക്ക് ഷോര്‍ട്ട്, രാഷ്‌ട്രീയ ഉപദേശകന്‍ മാര്‍ട്ടി ഓബ്‌സ്റ്റ് , മൈക്ക് പെന്‍സിന്‍റെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Mike Pence  Walter Reed Military Medical Center  Donald Trump  2020 US Presidential election  മൈക്ക് പെന്‍സ്  യുഎസ് തെരഞ്ഞെടുപ്പ്  കൊവിഡ് 19
യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സുമായി ബന്ധപ്പെട്ട അഞ്ച് പേര്‍ക്ക് കൊവിഡ്
author img

By

Published : Oct 26, 2020, 2:07 PM IST

വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സുമായി ബന്ധപ്പെട്ട അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് സ്റ്റാഫ് മാര്‍ക്ക് ഷോര്‍ട്ട്, രാഷ്‌ട്രീയ ഉപദേശകന്‍ മാര്‍ട്ടി ഓബ്‌സ്റ്റ് എന്നിവരും കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. മൈക്ക് പെന്‍സിന്‍റെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും കൂടിയാണ് രോഗം സ്ഥിരീകരിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പെന്‍സിന്‍റെ സഹായികളില്‍ ആകെ എത്ര പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടില്ല. മാര്‍ക്ക് ഷോര്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചതായി ശനിയാഴ്‌ച വൈസ് പ്രസിഡന്‍റിന്‍റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

നേരത്തെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്‍ററിലായിരുന്നു ട്രംപ് ചികില്‍സ തേടിയത്. ഒക്‌ടോബര്‍ 12ന് ട്രംപ് കൊവിഡ് രോഗവിമുക്തി നേടുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.