ETV Bharat / international

പെറുവില്‍ ബസ് മറിഞ്ഞ് 27 മരണം - lima

ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായിരുന്നു ബസിലുണ്ടായിരുന്നത്.

southern Peru  പെറുവില്‍ ബസ് മറിഞ്ഞു  ഖനിത്തൊഴിലാളികള്‍  Peruvian Police  lima  accident
പെറുവില്‍ ബസ് മറിഞ്ഞ് 27 മരണം
author img

By

Published : Jun 19, 2021, 7:36 AM IST

ലിമ : പെറുവില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 27 മരണം. നിരവധി പേർക്ക് പരിക്കേറ്റു. അയാകുചോ മേഖലയിലാണ് അപകടമുണ്ടായത്. 250 മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

തലസ്ഥാനമായ ലിമയിൽ നിന്ന് 600 കിലോമീറ്റർ തെക്കുകിഴക്കായാണ് അപകടമുണ്ടായത്. ഖനിത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും കൊണ്ടുപോകുകയായിരുന്ന ബസാണ് മറിഞ്ഞത്.

ALSO READ: കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

അഗ്നിശമന സേനാംഗങ്ങളും പൊലീസും എത്തിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇവരെ നാസ്കയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവുമധികം റോഡപകടങ്ങൾ റിപ്പോ൪ട്ട് ചെയ്യുന്നത് പെറുവിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.