ETV Bharat / international

10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം ; അർനോൾഡ് ഷ്വാര്‍സ്‌നഗറും മരിയ ഷ്രിവേഴ്‌സും വിവാഹ മോചിതരായി - അർനോൾഡ് ഷ്വാസ്‌നെഗറും മരിയ ഷ്രിവേഴ്‌സും വിവാഹ മോചിതരായി

25 വര്‍ഷത്തെ ദാമ്പത്യം പിരിഞ്ഞ് അര്‍നോള്‍ഡ് ഷ്വാര്‍സ്‌നഗറും മരിയ ഷ്രിവേഴ്‌സും

Arnold Schwarzenegger Maria Shriver divorce  അർനോൾഡ് ഷ്വാസ്‌നെഗറും മരിയ ഷ്രിവേഴ്‌സും വിവാഹ മോചിതരായി  ആക്ഷന്‍ സിനിമാ താരം അർനോൾഡ് ഷ്വാസ്‌നെഗര്‍ വിവാഹ മോചിതനായി
അർനോൾഡ് ഷ്വാസ്‌നെഗറും മരിയ ഷ്രിവേഴ്‌സും വിവാഹ മോചിതരായി
author img

By

Published : Dec 30, 2021, 1:58 PM IST

ലോസ് ആഞ്ചലസ് : മുൻ കാലിഫോർണിയ ഗവർണറും ഹോളിവുഡ് ആക്ഷന്‍ താരവുമായ അർനോൾഡ് ഷ്വാര്‍സ്‌നഗറും ഭാര്യ മരിയ ഷ്രിവേഴ്‌സും വിവാഹ മോചിതരായി. 25 വര്‍ഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിച്ചത്. 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചൊവ്വാഴ്ചയാണ് ഇരുവര്‍ക്കും കോടതി വിവാഹമോചനം നല്‍കിയത്. കോടതി നടപടികള്‍ ഇത്രയും കാലം നീണ്ടുപോവുകയായിരുന്നു.

1986 ലാണ് ഇരുവരും ഒന്നിച്ചുള്ള ജീവിതയാത്രയാരംഭിച്ചത്. 2011ല്‍ ഇരുവരും വിവാഹമോചനത്തിനായി ആപേക്ഷ സമര്‍പ്പിച്ചു. തനിക്ക് വീട്ടുജോലിക്കാരിയായ സ്ത്രീയില്‍ ഒരു കുട്ടി പിറന്നതായി ഷ്വാര്‍സ്‌നഗര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സംഭവം.

എന്നാല്‍ വിവാഹ മോചനം വിവാദമാക്കാതെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവര്‍ക്കും നാല് കുട്ടികളുണ്ട്. ഇവര്‍ പ്രായപൂര്‍ത്തിയായതിനാല്‍ ഇവരുടെ സംരക്ഷണം ആടക്കമുള്ള കാര്യങ്ങളില്‍ കോടതി ഇടപെട്ടിട്ടില്ല.

Also Read: 'ഡാവിഞ്ചി കോഡിന്‍റെ വരുമാനം വകമാറ്റി' : ഡാന്‍ ബ്രൗണിനെതിരായ മുന്‍ ഭാര്യയുടെ കേസില്‍ ഒത്തുതീര്‍പ്പ്

ബോഡി ബിൽഡർ എന്ന നിലയിൽ കരിയറിന് ശേഷം "ടെർമിനേറ്റർ", "കോണൻ" എന്നീ സിനിമകളിൽ ആക്ഷൻ റോളുകൾ അവതരിപ്പിച്ച ഷ്വാർസ്‌നഗർ ലോകത്തെ അതി സമ്പന്നരില്‍ ഒരാളാണ്. സിനിമ ജീവിതം മാറ്റിവച്ച് രണ്ട് തവണ ഗവർണറായും സേവനമനുഷ്ഠിച്ചു. മാധ്യമപ്രവര്‍ത്തകയാണ് മരിയ ഷ്രിവേഴ്‌സ്. വിവാഹം ശേഷം ജോലി ഉപേക്ഷിച്ച മരിയ ബന്ധത്തില്‍ നിന്ന് അകന്നതോടെ തിരികെ പ്രവേശിച്ചു.

സ്ത്രീകളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തി നിരവധി വാര്‍ത്തകള്‍ ചെയ്‌ത വ്യക്തിയാണ് ഷ്രിവേഴ്‌സ്. അൽഷിമേഴ്‌സ് രോഗികളുടെ അതിജീവനം സംബന്ധിച്ചും അനവധി വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. 2018 മരിയ രചിച്ച 'ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു, അർഥപൂർണമായ ജീവിതത്തിനായുള്ള പ്രാർഥനകളും ധ്യാനങ്ങളും' എന്ന പുസ്തകം ഏറെ പ്രചാരം നേടിയിരുന്നു.

പ്രസിഡന്‍റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരിയായിരുന്ന യൂനിസ് കെന്നഡി ഷ്രിവറിന്‍റെയും അമേരിക്കന്‍ വൈസ് പ്രസിഡന്‍റയിരുന്ന സാർജന്‍റ് ഷ്രിവറിന്‍റെയും മകളാണ് മരിയ.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.