ബ്യൂണസ് അയേഴ്സ്: റഷ്യയുടെ സ്പുട്‌നിക് വി വാക്സിൻ ഉപയോഗിച്ച് അർജന്‍റീന ചൊവ്വാഴ്ച കൊവിഡ് വാക്സിനേഷൻ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക. വാക്സിൻ എല്ലാ 23 പ്രവിശ്യകളിലും തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലും ലഭ്യമാക്കും.
കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്ത് 300,000 ഡോസ് വാക്സിൻ എത്തിച്ചു. "നമ്മുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ കുത്തിവയ്പ്പ്" എന്നാണ് രാജ്യത്തെ ആരോഗ്യ സെക്രട്ടറി കാർല വിസോട്ടി തിങ്കളാഴ്ച വാക്സിനേഷനെ വിശേഷിപ്പിച്ചത്. രാജ്യത്ത് 5,030 പുതിയ കൊവിഡ് കേസുകളും 149 മരണവും തിങ്കളാഴ്ച രേഖപ്പെടുത്തി. മൊത്തം 1,583,297 കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.