വാഷിംഗ്ടൺ: ആന്‍റി ബോഡി പരിശോധനകൾക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കുന്നതായി യുഎസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു വ്യക്തിക്ക് അടുത്തിടെ കൊവിഡ് ബാധയുണ്ടായിട്ടുണ്ടോ എന്ന് മനസിലാക്കാൻ ആന്‍റി ബോഡിയിലൂടെ കണ്ടുപിടിക്കാനാകും.
വൈറസ് സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ പടര്‍ന്ന് പിടിച്ചിട്ടുണ്ട് മുമ്പ് രോഗബാധിതരായ ആളുകൾ വീണ്ടും രോഗത്തിന് ഇരയാകുമോ എന്നുള്ളവ കണ്ടെത്താൻ ആന്‍റി ബോഡി മെഡിക്കൽ വിദഗ്ധർക്ക് സഹായകമാകും എന്നാണ് വിലയിരുത്തൽ.