സാന്‍റിയാഗോ: ചിലിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം തുടരുന്നു. പ്രക്ഷോഭകരും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 26 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് പരിക്കേറ്റത്. ഇരുന്നൂറ്റി പത്തോളം പൊലീസുകാർക്കും പരിക്കേറ്റിരുന്നു. 188 പൊലീസ് സ്റ്റേഷനുകൾക്കും 971 പൊലീസ് വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.
മെട്രോയുടെ നിരക്ക് വർധന, വർധിച്ച ജീവിതച്ചെലവ്, സ്വകാര്യവൽക്കരണം, രാജ്യത്ത് നിലനിൽക്കുന്ന അസമത്വം എന്നിവക്കെതിരെയാണ് തലസ്ഥാനമായ സാന്‍റിയാഗോയിൽ കഴിഞ്ഞ ഒക്ടോബർ 18 ന് പ്രതിഷേധം ആരംഭിച്ചത്.