വാഷിങ്ടണ്‍: ഇന്ത്യയിലേയ്ക്കുള്ള യാത്ര നിയന്ത്രണത്തില്‍ ഇളവ് വരുത്തി അമേരിക്ക. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ലെവല്‍ ഫോര്‍ കാറ്റഗറിയില്‍ നിന്ന് ഇന്ത്യയെ ലെവല്‍ ത്രീയിലേയ്ക്ക് മാറ്റി. ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനനുവദിയ്ക്കുന്നതാണ് പുതിയ യാത്ര നിയന്ത്രണം.
യാത്ര ചെയ്യുന്നതിന് മുന്‍പ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനുമായി (സിഡിസി) ബന്ധപ്പെടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. ലെവല്‍ മൂന്ന് പട്ടികയില്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയ്ക്ക് മുന്‍പായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സിഡിസി വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ ഏപ്രിലിലാണ് ഇന്ത്യയെ ലെവല്‍ ഫോര്‍ പട്ടികയിലേയ്ക്ക് അമേരിക്ക തരം താഴ്‌ത്തിയത്.
Also read: ജെഫ് ബെസോസും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്
അതേസമയം, യുകെയിലേയ്ക്കുള്ള യാത്രയ്ക്ക് അമേരിക്ക കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലെവല്‍ ത്രീയില്‍ നിന്ന് യുകെയെ ലെവല്‍ ഫോറിലേക്ക് ഉയര്‍ത്തി. യുകെയില്‍ പ്രതിദിനം അരലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം.