ETV Bharat / international

അലബാമയിൽ ഗർഭഛിദ്രം നിരോധിച്ച് ബിൽ പാസാക്കി - Alabama

ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകുന്നതാണ് ബിൽ

അലബാമയിൽ ഗർഭഛിദ്രം നിരോധിച്ച് ബിൽ പാസാക്കി
author img

By

Published : May 16, 2019, 10:11 AM IST

അലബാമ: അമേരിക്കയിലെ അലബാമയില്‍ ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിച്ച് ബില്‍ സെനറ്റ് പാസാക്കി. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകുന്നതാണ് ബിൽ. 35 അംഗ സെനറ്റിൽ ആറിനെതിരെ 25 വോട്ടിനാണ് ബിൽ പാസായത്.

99 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ഗര്‍ഭഛിദ്രമെന്ന് നിയമത്തില്‍ പറയുന്നു. ഗർഭിണിയുടെ ജീവൻ അപകടത്തിലാകുകയോ ഭ്രൂണത്തിന് ഗുരുതരപ്രശ്നങ്ങളുണ്ടാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഗർഭഛിദ്രം നടത്താൻ അനുമതിയുള്ളൂ. സെനറ്റ് പാസാക്കിയതോടെ ബിൽ ഗവർണറുടെ പരിഗണനയ്ക്ക് വിട്ടു. ആറ് മാസത്തിന് ശേഷം ഗവര്‍ണറുടെ ഒപ്പോടുകൂടി മാത്രമേ നിയമം നടപ്പില്‍ വരികയുള്ളുവെന്നും അധികൃതർ അറിയിച്ചു.

ബില്ലിനുനേരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. ബിൽ നിയമമാക്കുന്നത് തടയാനാവശ്യപ്പെട്ട് യുഎസ് മനുഷ്യാവകാശസംഘടനയായ എസിഎൽയു രംഗത്തെത്തി. ബലാത്സംഗത്തിനും പീഢനത്തിനും ഇരയായവരെ ശിക്ഷിക്കുന്നതിന് സമാനമായ ബില്ലാണിത്. ആഗ്രഹിക്കാത്ത കുഞ്ഞിന് ജന്മം നൽകാൻ ഇവരെ നിർബന്ധിക്കുന്നത് നിയമനിർമാണമെന്നും എസിഎൽയു പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.