വാഷിങ്ടണ്‍: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി കൂടിക്കാഴ്‌ച നടത്തി. 2020 ജൂണിൽ നടന്ന ലീഡേഴ്‌സ് വെർച്വൽ ഉച്ചകോടിക്ക് ശേഷം ഇരു രാജ്യങ്ങളും കൈവരിച്ച പുരോഗതി നേതാക്കൾ അവലോകനം ചെയ്‌തു. കൊവിഡിനെ തുടര്‍ന്ന് ഇരു നേതാക്കളുടേയും ആദ്യ കൂടിക്കാഴ്‌ചയാണിത്.
-
Advancing friendship with Australia.
— PMO India (@PMOIndia) September 23, 2021 " class="align-text-top noRightClick twitterSection" data="
PM @ScottMorrisonMP held talks with PM @narendramodi. They discussed a wide range of subjects aimed at deepening economic and people-to-people linkages between India and Australia. pic.twitter.com/zTcB00Kb6q
">Advancing friendship with Australia.
— PMO India (@PMOIndia) September 23, 2021
PM @ScottMorrisonMP held talks with PM @narendramodi. They discussed a wide range of subjects aimed at deepening economic and people-to-people linkages between India and Australia. pic.twitter.com/zTcB00Kb6qAdvancing friendship with Australia.
— PMO India (@PMOIndia) September 23, 2021
PM @ScottMorrisonMP held talks with PM @narendramodi. They discussed a wide range of subjects aimed at deepening economic and people-to-people linkages between India and Australia. pic.twitter.com/zTcB00Kb6q
ഈയിടെ നടന്ന ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ വിദേശ, പ്രതിരോധ മന്ത്രിമാരുടെ ഉന്നതതല യോഗത്തെ കുറിച്ച് പരാമര്‍ശിച്ച നേതാക്കള്‍ പരസ്‌പര ക്ഷേമത്തിനായി സഹകരണം തുടരുമെന്നും ഉറപ്പ് നല്‍കി. ഉഭയകക്ഷി സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയിൽ (സിഇസിഎ) നടക്കുന്ന ചർച്ചകളിൽ രാഷ്‌ട്ര തലവന്മാര്‍ സംതൃപ്‌തി രേഖപ്പെടുത്തി. മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് മോറിസന്‍റെ പ്രത്യേക വ്യാപാര പ്രതിനിധിയായി ഇന്ത്യ സന്ദർശിച്ചതിനെയും നേതാക്കള്‍ സ്വാഗതം ചെയ്‌തു.
കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യകൾ നൽകുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചർച്ച ചെയ്‌ത നേതാക്കള്‍ മഹാമാരിയ്ക്ക് ശേഷമുള്ള ലോകത്തിലെ വെല്ലുവിളികളെ മറികടക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും സമ്മതിച്ചു. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെ മോദി ഇന്ത്യയിലേയ്ക്ക് വീണ്ടും ക്ഷണിച്ചിട്ടുണ്ട്.
Also read: കമല ഹാരിസുമായി കൂടിക്കാഴ്‌ച നടത്തി മോദി, ഇന്ന് ബൈഡനെ നേരില്‍ കാണും